തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; റിയാലിറ്റി ഷോ വിവാദം

Google Oneindia Malayalam News

തൃശൂര്‍: മലയാളികളുടെ ഇഷ്ട ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജൂറി അംഗമായും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ജൂറി തീരുമാനം പലപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സമാനമായ വിഷയമാണ് ഇപ്പോള്‍ പോലീസ് കേസ് വരെ എത്തിനില്‍ക്കുന്നത്.

റിയാലിറ്റി ഷോയില്‍ അര്‍ഹനായ മല്‍സരാര്‍ഥിയെ തഴഞ്ഞു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ എംജി ശ്രീകുമാറിനെതിരെ അപവാദ പ്രചാരണം നടത്തി എന്ന് പരാതിയില്‍ പറയുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ....

 മ്യൂസിക് റിയാലിറ്റി ഷോ

മ്യൂസിക് റിയാലിറ്റി ഷോ

സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. നാലാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന മല്‍സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു മല്‍സരാര്‍ഥിക്ക് സമ്മാനമം നല്‍കി എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ചില വിദ്യാര്‍ഥികള്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

എംജി ശ്രീകുമാറിന്റെ പരാതി

എംജി ശ്രീകുമാറിന്റെ പരാതി

യുട്യൂബ് ചാനലില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി എന്ന് കാണിച്ച് എംജി ശ്രീകുമാര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഡിജിപി പരാതി തൃശൂര്‍ എസ്പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചതും ചേര്‍പ്പ് പോലീസ് മൂന്ന് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തതും.

 അധിക്ഷേപിക്കുന്നു

അധിക്ഷേപിക്കുന്നു

പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് വീഡിയോ എന്ന് ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ ലഭ്യമല്ല. വിദ്യാര്‍ഥികള്‍ ഇത് നീക്കം ചെയ്തുവെന്നാണ് വിവരം.

പുതിയ വീഡിയോ

പുതിയ വീഡിയോ

കോഴിക്കോടുള്ള കുട്ടിക്കാണ് നാലാം സ്ഥാനം കിട്ടേണ്ടിയിരുന്നത് എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഈ കുട്ടിയെ കാണാന്‍ വിദ്യാര്‍ഥികള്‍ പോയിരുന്നുവത്രെ. എന്നാല്‍ പരാതിയില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞത്. ഇതോടെ യു ട്യൂബിലെ വീഡിയോ വിദ്യാര്‍ഥികള്‍ പിന്‍വലിക്കുകയും മാപ്പ് പറഞ്ഞുള്ള മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ആദ്യത്തെ വീഡോയ 5 ലക്ഷത്തിലധികം പേര്‍ കണ്ട പശ്ചാത്തലത്തിലാണ് ശ്രീകുമാര്‍ പരാതി നല്‍കിയത്.

മൂന്നുപേരെയും വിളിച്ചുവരുത്തി

മൂന്നുപേരെയും വിളിച്ചുവരുത്തി

മൂന്ന് യൂ ട്യൂബര്‍മാരെയും ചേര്‍പ്പ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിട്ടയച്ചു എന്നാണ് വിവരം. വിദ്യാര്‍ഥികളായതിനാല്‍ ശക്തമായ നടപടിക്ക് സാധ്യത കുറവാണ്. മാത്രമല്ല, ഇവര്‍ പഴയ വീഡിയോ നീക്കം ചെയ്യുകയും മാപ്പ് പറഞ്ഞ് പുതിയ വീഡിയോ ഇടുകയും ചെയ്തത് പോലീസ് പരിഗണിച്ചു. ചേര്‍പ്പ് എസ്‌ഐയുടെ കീഴിലാണ് അന്വേഷണം.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

Thrissur
English summary
Singer MG Sreekumar Complaint against Three Students in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X