തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആള്‍ക്കൂട്ട മര്‍ദനം: മതില്‍ പൊളിച്ചതു ചോദിച്ച റിട്ട.അധ്യാപകനെ മര്‍ദിച്ചു, ആറുപേര്‍ അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: താത്കാലിക മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ റിട്ടയേഡ് അധ്യാപകനെ യുവാക്കള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വാക കുന്നത്തുള്ളി വീട്ടില്‍ സുഗുണനാണ് (78) മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. പരിസരവാസികളായ യുവാക്കളാണ് വയോധികനെ കൂട്ടംകൂടി മര്‍ദിച്ചത്. അവശനിലയില്‍ വയോധികനെ തൃശൂര്‍ ഗവ: മെഡി. കോളജ് ആശുപത്രിയിലാക്കി. കൈ ഒടിഞ്ഞതിനു പുറമേ തലയ്ക്കും ഗുരുതര പരുക്കുണ്ട്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശന്‍ (56), പ്രമോദ് (53), പ്രണവ് (23), രാജു (49), ഷാരുണ്‍ (19), അഭിജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.

<br>നെടുംകണ്ടം ഉരുരുട്ടിക്കൊലയിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായ പോലീസുകാരുടെ എണ്ണം 7
നെടുംകണ്ടം ഉരുരുട്ടിക്കൊലയിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായ പോലീസുകാരുടെ എണ്ണം 7

പത്തംഗസംഘം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. എന്നാല്‍ മര്‍ദിക്കുന്ന വീഡിയോ മകന്‍ സിജോ പോലീസിന് നല്‍കിയിട്ടും പോലീസ് തണുപ്പന്‍ നയമാണ് സ്വീകരിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തുന്നതുള്‍പ്പെടെ ഒരു നടപടിയും കൈക്കൊണ്ടില്ല. മകന്‍ പോലീസിന് നല്കിയ പരാതി സ്വീകരിക്കാന്‍ പോലീസ് ആദ്യം വിസമ്മതിച്ചതായും പറയുന്നു.

moblynchingcase-

അധ്യാപകന്റെ വീടിന്റെ മതിലില്‍ ഒരുഭാഗം ചിലര്‍ കഴിഞ്ഞദിവസം രാത്രി പൊളിച്ചിരുന്നു. അയല്‍വാസികളാണ് ഇതിനുപുറകിലെന്നു പറയുന്നു. വീടിനോടു ചേര്‍ന്ന റോഡരുകില്‍ നിന്നിരുന്ന സംഘത്തോടു ഇതുസംബന്ധിച്ചു സുഗുണന്‍ സംസാരിച്ചിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമെന്നു പറയുന്നു. പെട്ടെന്നു ഈ സംഘം ഇദ്ദേഹത്തിനു നേരെ പാഞ്ഞടുത്തുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചിലര്‍ ക്രൂരമായി വയോധികനെ മര്‍ദിക്കുന്നതു വീഡിയോയിലുണ്ട്. മുഖത്ത് ആഞ്ഞടിച്ചതിനു പുറമേ ചവിട്ടിയും ഉന്തിയും നിലത്തുവീഴത്തുന്ന ദൃശ്യങ്ങളുമുണ്ട്. മുമ്പും പ്രദേശവാസികളില്‍നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മകന്‍ സിജു പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ പോലീസ് ആശുപത്രിയിലെത്തി അധ്യാപകന്റെ മൊഴി എടുത്തു.

Thrissur
English summary
Six arrested in mob lynching case against Rtd. teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X