തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 6 പേര്‍ക്ക് കൂടി കൊറോണ; ജില്ലയില്‍ മൊത്തം 49 പേര്‍, ആശങ്ക പടരുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച 6 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്‍മാരാണ്. മെയ് 28 ന് അബുദാബിയില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി (54), 21 ന് ദോഹയില്‍ നിന്നെത്തിയ അന്നമനട സ്വദേശി (25), ചെന്നൈയില്‍ നിന്ന് 22 ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശികള്‍, രാജസ്ഥാനില്‍ നിന്ന് 20 ന് എത്തിയ പൂത്തോള്‍ സ്വദേശി (45), ബാംഗ്ലൂരില്‍ നിന്ന് 24 ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

C

രോഗം സ്ഥിരീകരിച്ച 49 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ ഉളളത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 78 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12730 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

ചൊവ്വാഴ്ച അയച്ച 153 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2863 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 2290 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 559 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 915 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് 86 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത്രയും അധികം രോഗ ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂമോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

Thrissur
English summary
six Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X