തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ആറ് പേര്‍ക്ക് കൊറോണ; മൂന്ന് പേര്‍ രോഗമുക്തി നേടി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റല്‍ സര്‍ജന്‍ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവായ ഊരകം സ്വദേശി (54), ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുളള സ്ത്രീ (60), ജൂണ്‍ 5 ന് ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശിനികളായ രണ്ടു പേര്‍ (46), മെയ് 27 ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ പുന്നയൂര്‍കുളം സ്വദേശി (30) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

C

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 134 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 170 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13143 പേരും ആശുപത്രികളില്‍ 150 പേരും ഉള്‍പ്പെടെ ആകെ 13293 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

കൊറോണ നിയന്ത്രണവിധേയമാക്കാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കൂര്‍, വടക്കേക്കാട്, പൊറത്തിശേരി, ചേര്‍പ്പ്, അടാട്ട്, അവണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി. ഇവിടെ ആരും അനാവശ്യമായി പുറത്തിറങ്ങരുത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഇറങ്ങുന്നതിന് തടസമില്ല. എന്നാല്‍ വ്യക്തമായ കാരണം ബോധിപ്പിക്കേണ്ടിവരും. മൂന്നില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരാന്‍ പാടില്ല.

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

Thrissur
English summary
Six people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X