തൃശൂരില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച ആറ് പേര്‍ ഇവരാണ്; ആശങ്ക ഒഴിയുന്നു
തൃശൂര്‍: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ എരനെല്ലൂര്‍ സ്വദേശി (31), തളിക്കുളം സ്വദേശി (35), നടവരമ്പ് സ്വദേശി (32), ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), മധ്യപ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14055 പേരും ആശുപത്രികളില്‍ 168 പേരും ഉള്‍പ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് സമ്പര്‍ക്കം വഴി ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെന്നത് ആശ്വാസമാണ്.
കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2036 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Recommended Video
കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ ചിറക്കടവ്, എറണാകുളം ജില്ലയിലെ വെങ്ങോല എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ 55 (കാലടി ജങ്ഷന്‍), 70 (ആറ്റുകാല്‍, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷന്‍), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍.
അതേസമയം പാലക്കാട് ജില്ലയിലെ 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications