തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 16 പേര്‍ക്ക് കൊറോണ; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി, 16 പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേരും സമ്പര്‍ക്കം വഴി 3 പേരും രോഗബാധിതരായി.

C

ജൂണ്‍ 28 ന് ഒമാനില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആണ്‍കുട്ടി, ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷന്‍), ഷാര്‍ജയില്‍ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷന്‍), ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്ന് വന്ന പോര്‍ക്കുളം സ്വദേശി (58, പുരുഷന്‍), ജൂണ്‍ 16 ന് മാള്‍ഡോവയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (23, പുരുഷന്‍), ജൂണ്‍ 23 ന് അജ്മാനില്‍ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷന്‍), ജൂണ്‍ 25 ന് വെല്ലൂരില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷന്‍), ചെന്നൈയില്‍ നിന്ന് ജൂണ്‍ 24 ന് വന്ന പടിയൂര്‍ സ്വദേശി (52, സ്ത്രീ), ജൂണ്‍ 25 ന് വന്ന തൃക്കൂര്‍ സ്വദേശി (26, പുരുഷന്‍), ജൂണ്‍ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെല്‍വേലിയില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 19 ന് യു.എ.ഇ.യില്‍ നിന്ന് വന്ന വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷന്‍), (23, സ്ത്രീ), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുള്ള നെന്‍മണിക്കര സ്വദേശി (37, സ്ത്രീ) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കിഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി. രോഗം സ്ഥിരീകരിച്ച 164 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ത്യശ്ശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Thrissur
English summary
16 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X