തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പിരിറ്റുകടത്ത് കേസിലെ പ്രതി അഞ്ചുവര്‍ഷത്തിനുശേഷം പിടിയില്‍: വധശ്രമക്കേസിലും പ്രതി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് കാറില്‍ സ്പിരിറ്റു കടത്തിയ കേസില്‍ ഒരാളെ ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയും സംഘവും തിരുവനന്തപുരം കന്യാകുമാരി ജില്ലാ അതിര്‍ത്തിയില്‍നിന്നു പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വില്ലേജില്‍ വെള്ളറട സ്വദേശി ചാരുംകുഴി വീട്ടില്‍ ദയാനന്ദന്റെ മകന്‍ വെള്ളയ്യന്‍ എന്ന നിതീഷ് (30) ആണ് പിടിയിലായത്.

<br>ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം
ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം

അഞ്ചുവര്‍ഷം മുമ്പ് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപംവച്ച് അമിതവേഗതയിലെത്തിയ ബൊലീറോ ജീപ്പ് തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ പോവുകയും തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് സംഘം നന്തിക്കരയില്‍വച്ച് വാഹനത്തെ വീണ്ടും തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി ഓടുകയുമായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ വലിയ കന്നാസുകളില്‍ നിറച്ച നിലയില്‍ ആയിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയും ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടു തിരുവനന്തപുരം സ്വദേശികളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് കുപ്രസിദ്ധ ക്രിമിനല്‍ വെള്ളയ്യന്‍ എന്ന നിതീഷാണ് ഡ്രൈവറായിരുന്നതെന്നറിയുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളോളം വിവിധ പോലീസ് സംഘം ഇയാളെ തേടി നടന്നെങ്കിലും കേരളത്തിനു വെളിയില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

nitheeshspiritecase-
Thrissur
English summary
Smuggling case accused arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X