തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍പൂരത്തിന്റെ ലൈവ്‌ സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ നോക്കിയവര്‍ക്ക്‌ തിരിച്ചടി; തൃശൂര്‍ പൂരം ലൈവിനു സമൂഹമാധ്യമത്തില്‍ അപ്രഖ്യാപിതവിലക്ക്‌, പിന്നിൽ സോണി മ്യൂസിക്ക് കമ്പനി?

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ ലൈവ്‌ സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ നോക്കിയവര്‍ക്ക്‌ തിരിച്ചടി. ഫേസ്‌ബുക്ക്‌ ലൈവ്‌ഷോയിലൂടെ വിദേശത്തെ ബന്ധുക്കളെ അടക്കം പൂരച്ചടങ്ങുകള്‍ കാണിക്കാന്‍ ഉണ്ടായിരുന്ന അവസരമാണ്‌ നഷ്‌ടമായത്‌. പകര്‍പ്പാവകാശ നിയമത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെയാണ്‌ തൃശൂര്‍ പൂരച്ചടങ്ങുകള്‍ അയയ്‌ക്കുന്നതിനു നിയന്ത്രണം വന്നത്‌.

<strong>പോസ്റ്റല്‍ വോട്ട്: കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പൊലിസുകാരെ സര്‍വിസില്‍ നിന്നും പുറത്താക്കും, കടുത്ത നടപടിക്കൊരുങ്ങി ഡിജിപി</strong>പോസ്റ്റല്‍ വോട്ട്: കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പൊലിസുകാരെ സര്‍വിസില്‍ നിന്നും പുറത്താക്കും, കടുത്ത നടപടിക്കൊരുങ്ങി ഡിജിപി

ഓസ്‌കാര്‍ അവാര്‍ഡു ജേതാവ്‌ റസൂല്‍പൂക്കുട്ടിയുടെ ദി സൗണ്ട്‌ സ്‌റ്റോറി' സിനിമയാണ്‌ അപ്രഖ്യാപിതവിലക്കിനു കാരണമെന്നു പറയുന്നു. ഈ സിനിമയ്‌ക്കായി സോണി മ്യൂസിക്‌ കമ്പനിയും റസൂല്‍പൂക്കുട്ടിയും തൃശൂര്‍ പൂരത്തിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവുമെല്ലാം ചിത്രീകരിച്ചിരുന്നു. ഇതിനു കോപ്പിറൈറ്റ്‌ അവകാശമെടുത്തതാണ്‌ പ്രശ്‌നമായതെന്നു പറയുന്നു.

Thrissur pooram

സമാന ശബ്‌ദവും ചിത്രങ്ങളും എന്ന പേരിലാണ്‌ നിരോധനം കയറി വന്നത്‌. മേളത്തിന്റെതടക്കമുള്ള ശബ്‌ദം പോലും വീഡിയോ വഴി ഉപയോഗിക്കാനാകില്ല. ഇതോടെ പൂരപ്രേമികള്‍ക്കു പൂരച്ചടങ്ങുകളെ കടല്‍ കടത്താ'നുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. തൃശൂര്‍പൂരം എല്ലാവരുടേതുമാണെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ പൂരപ്രേമിസംഘം സോണി കമ്പനിക്കും ഫേസ്‌ബുക്കിനും വിശദീകരണ കത്ത്‌ അയയ്‌ക്കുമെന്ന്‌ പൂരപ്രേമിസംഘം പ്രസിഡന്റ്‌ ടി.ബൈജു അറിയിച്ചു.

അടുത്തിടെ ലേയ്‌സ്‌ ചിപ്‌സ്‌ നിര്‍മാണത്തിനു ഉപയോഗിക്കുന്ന പ്രത്യേക ഉരുളക്കിഴങ്ങു കൃഷി ചെയ്‌ത കര്‍ഷകര്‍ക്കു എതിരേ പെപ്‌സി കമ്പനി നിയമപരമായി നീങ്ങിയിരുന്നു. വന്‍തുക നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌ നോട്ടിസ്‌ നല്‍കിയത്‌. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ കമ്പനി നയംമാറ്റി.

ഗുജറാത്ത്‌ സര്‍ക്കാരും കമ്പനിക്ക്‌ എതിരേ കര്‍ഷകരെ പിന്തുണച്ചു. ലേയ്‌സ്‌ ബഹിഷ്‌കരണനീക്കവും സജീവമായിരുന്നു. ഇതേ അവസ്‌ഥയാണ്‌ തൃശൂര്‍ പൂരത്തിനുമെന്നു ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ പേറ്റന്റ്‌ എടുത്തു എന്ന പേരില്‍ സമാനശബ്‌ദം ഉപയോഗിക്കാന്‍ പാടില്ലെന്ന വാദം അര്‍ഥശൂന്യമാണ്‌ എന്നു നിയമവിദഗ്‌ധര്‍ പറയുന്നു.

തൃശൂര്‍പൂരത്തിലെ ശബ്‌ദവും ദൃശ്യങ്ങളും എന്തടിസ്‌ഥാനത്തിലാണ്‌ റസൂല്‍പൂക്കുട്ടിയും സോണി കമ്പനിയും സ്വന്തമാക്കിയതെന്നു പൂരപ്രേമികള്‍ ചോദിക്കുന്നു. കമ്പനി അവ സ്വന്തമായി നിര്‍മിച്ചതല്ല. പൂരം വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ്‌ അവകാശം സോണി മ്യൂസിക്‌ കമ്പനി കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ്‌ പരാതി. സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന ആവശ്യവുമുയര്‍ന്നു.

തൃശൂര്‍ പൂരം തന്റെ തറവാട്ടുസ്വത്തല്ലെന്നും പൂരം കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും റസൂല്‍പൂക്കുട്ടി പ്രതികരിച്ചു. പൂരത്തിനായി താന്‍ തയ്യാറാക്കിയ വീഡിയോ കോപ്പിറൈറ്റ്‌ ആര്‍ക്കും വിറ്റിട്ടില്ലെന്നും വിവാദത്തില്‍ തനിക്ക്‌ ബന്ധമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൃശൂര്‍പൂരം എല്ലാവരുടേതുമാണ്‌. ഒരു കമ്പനിക്കു മാത്രമായി കോപ്പിറൈറ്റ്‌ വേണമെന്നു പറയാനാകില്ല. അതിനു കഴിയില്ല. അഥവാ അങ്ങനെ വല്ല അവകാശവും എടുത്തിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്‌. അതിനെ അനുകൂലിക്കില്ല. തൃശൂര്‍പൂരമൊന്നും അങ്ങനെ തോന്നുംപടി ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുമാകില്ല. മറ്റെന്തോ പ്രശ്‌നമുണ്ടെന്നാണ്‌ കരുതുന്നതെന്നും അതു കണ്ടെത്തി പരിഹരിക്കണമെന്നും പറഞ്ഞു.

സോണി കമ്പനിയുമായി ഒരുവിധ ക്രയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. പൂരം വീഡിയോ റെക്കോഡിങ്‌ നടത്തിയത്‌ ആര്‍ക്കൈവ്‌സ്‌ ആയാണ്‌. സൗണ്ട്‌ സ്‌റ്റോറി നിര്‍മിച്ചത്‌ പ്രശാന്ത്‌ പ്രഭാകറും പാംസ്‌റ്റോണ്‍ മീഡിയയുമാണ്‌. അതിന്റെ വിതരണാവകാശം മാത്രമാണ്‌ സോണിക്ക്‌ കൈമാറിയത്‌. അതല്ലാതെ കോപ്പിറൈറ്റ്‌ അവകാശം നല്‍കിയതായി തനിക്ക്‌ അറിയില്ല.

Thrissur
English summary
Social media ban on Thrissur pooram live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X