തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍: തുരങ്കമുഖത്തെ മണ്ണു നീക്കല്‍: നടപടികള്‍ക്കു തുടക്കം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനില്‍ യാത്രക്കാര്‍ക്കു ഭീഷണിയായ മരങ്ങളും തുരങ്ക മുഖത്തെ കല്ലും മണ്ണും നീക്കാനുള്ള നടപടിക്കു തുടക്കം. വാണിയമ്പാറ, തമ്പുരാട്ടിപ്പടി, കുതിരാന്‍ ഭാഗത്തെ മരങ്ങള്‍ മുറിച്ചു നീക്കുന്നതിന്റെ മുന്നോടിയായി മരങ്ങളുടെ മാര്‍ക്കിങ് പൂര്‍ത്തിയായി. പടിഞ്ഞാറെ തുരങ്ക മുഖത്തിന് മുകളിലെ കല്ലും മണ്ണും ഇടക്കിടെ ഇടിഞ്ഞ് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.

ചെന്നായക്കൂട്ടം കൊന്ന മലമാനിന്റെ ഇറച്ചി കടത്തിയവർ അറസ്റ്റിൽ, സംഭവം കോഴിക്കോട് മുതുകാട്ടിൽചെന്നായക്കൂട്ടം കൊന്ന മലമാനിന്റെ ഇറച്ചി കടത്തിയവർ അറസ്റ്റിൽ, സംഭവം കോഴിക്കോട് മുതുകാട്ടിൽ

ആയതിനാല്‍ അത് നീക്കംചെയ്യാന്‍ ദുരന്തനിവാരണ പദ്ധതിയില്‍പ്പെടുത്തി അംഗീകാരം നേടിയിരുന്നു. രണ്ട് വിഭാഗമായി തിരിച്ചാണ് മരങ്ങള്‍ മുറിച്ചുനീക്കുന്നത്. കുതിരാനില്‍നിന്ന് തേക്ക്, മരുത്, ഇരുള്‍ തുടങ്ങി 37 മരങ്ങള്‍ മുറിച്ചുനീക്കും. മറ്റിടങ്ങളില്‍നിന്ന് മുറിച്ചുനീക്കുന്നത് 67 തേക്കിന്‍മരങ്ങളാണ്. മരത്തിന്റെ എന്‍.എച്ച്.എ.ഐ. വനംവകുപ്പിലേക്ക് നല്‍കേണ്ടതുണ്ട്.

kuthiranblock-

പടിഞ്ഞാറെ തുരങ്കമുഖത്തെ ഒരു ഹെക്ടര്‍ സ്ഥലമാണു വനംവകുപ്പ് വിട്ടുനില്‍കുന്നത്. ഇവിടെ ശാസ്ത്രീയമായി പടവുകളായി കെട്ടി സംരക്ഷിക്കാന്‍ വനംവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.എച്ച്.എ.ഐ യുടെ എന്‍ജിനീയറിങ് വിങ്ങിന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തികളാണ് മണ്ണിടിച്ചിലിനും മരംവീഴ്ച്ചയ്ക്കും കാരണമെന്ന് വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും അപകടം തുടരാതിരിക്കാന്‍ തികച്ചും ശാസ്ത്രീയമായ സമീപനം സ്വീകരിക്കാന്‍ എന്‍.എച്ച്.എ.ഐ. തയാറാകണമെന്ന് വനംവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടിക്കാട് റെയ്ഞ്ച് ഓഫീസര്‍ അഷറഫ്, എന്‍.എച്ച്.എ.ഐ. ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരങ്ങള്‍ അടയാളപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയത്.

Thrissur
English summary
Soil removal actions started in Kuthiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X