തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവഗണിച്ചു, സ്വതന്ത്രരായി നിന്ന് അച്ഛന്റെയും മകന്റെയും പ്രതികാരം!!

Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസിനൊപ്പം ഇത്രയും കാലം ഉറച്ച് നിന്നിട്ടും സീറ്റ് കിട്ടാത്തവര്‍ ഇത്തവണ ധാരാളമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വഞ്ചിച്ചതിന്റെ അനുഭവം പറയുകയാണ് തൃശൂരിലെ അച്ഛനും മകനും. നേതൃത്വം തങ്ങളെ കൈയ്യൊഴിഞ്ഞപ്പോള്‍ ഇവര്‍ തിരിച്ചും അങ്ങനെ തന്നെ ആവട്ടെയെന്ന് കരുതി. പാര്‍ട്ടിയെ ധിക്കരിച്ച് രണ്ട് പേരും ഇപ്പോള്‍ സ്ഥാനാര്‍ത്ഥി. വ്യത്യസ്തരായ അച്ഛനും മകനുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

1

അച്ഛന് വോട്ടഭ്യര്‍ത്ഥിച്ച് മകനും മകന് വോട്ടഭ്യര്‍ത്ഥിച്ച് അച്ഛനും നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. ഒരേ പാര്‍ട്ടിക്കാരായിരുന്നു ഇവര്‍. രണ്ടുപേര്‍ക്കും പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്നത് അവഗണന മാത്രം. പിന്നെന്ത് കൊണ്ട് തങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളായി കൂടാ എന്നായി ഇവരുടെ ചിന്ത. ഇതോടെയാണ് സ്വതന്ത്രന്‍മാരായി മത്സരിക്കാന്‍ തീരുമാനിച്ചത്. തൃശൂര്‍ പുതുക്കാട് പഞ്ചായത്തിലെ സമീപ വാര്‍ഡുകളിലാണ് ഈ അച്ഛനും മകനും വോട്ടുപിടിക്കാനായി ഇറങ്ങുന്നത്.

അച്ഛന്‍ ജോണ്‍സന്‍ കാഞ്ഞിരത്തിങ്കല്‍ 15ാം വാര്‍ഡിലാണ് മത്സരിക്കുന്നത്. മകന്‍ വൈശാക് ജോണ്‍സന്‍ രണ്ടാം വാര്‍ഡിലും സ്വതന്ത്രനായി മത്സരിക്കുന്നു. ഇരുവരുടെയും ചിഹ്നം മൊബൈല്‍ ഫോണാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോണ്‍സന്‍, പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുന്നു എന്ന പ്രതിഷേധത്തില്‍ നിന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പുതുക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിട്ടാണ് ജോണ്‍സന്‍ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചത്.

കഴിഞ്ഞ 25 കൊല്ലത്തോളം വപുതുക്കാട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് നേരിട്ട തകര്‍ച്ച തുറന്ന് പറയുന്നത് കൊണ്ടാണ് തന്നെ അവഗണിക്കുന്നതെന്ന് ജോണ്‍സന്‍ പറയുന്നു. ഇവിടെയുള്ള സ്ഥിരം നേതാക്കള്‍ തനിക്ക് സീറ്റുകള്‍ നിഷേധിക്കുകയാണ്. ഇത് ഒന്നോ രണ്ടോ തവണയല്ല സ്ഥിരമായി നടക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേസമയം ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളായിരിക്കും മകന്‍ വൈശാഖ്.

നോമിനേഷന്‍ നല്‍കുമ്പോള്‍ 21 വയസ്സും 36 ദിവസവുമാണ് പ്രായം. നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ അവസരം നല്‍കുന്നില്ലെന്ന് വൈശാഖ് പറയുന്നു. ജയിച്ചാല്‍ തനിക്ക് കിട്ടുന്ന ശമ്പളം മുഴുവന്‍ ഈ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും വൈശാഖ് പറയുന്നു.

Thrissur
English summary
son and father contesting in puthukad panchayat as independent candidate after quitting congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X