തൃശൂരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; അമ്മയുടെ മുഖം വെട്ടി വികൃതമാക്കി
തൃശൂര്‍: അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ ( 60 ), ഭാര്യ ചന്ദ്രിക ( 55 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകന്‍ അനീഷിനായി (30) തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വീടിന് പുറത്ത് പുല്ല ചെത്തുകയായിരുന്ന ദമ്പതികളെ മകന്‍ വെട്ടുകത്തിയെടുത്ത് അക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെട്ടേല്‍ക്കുകയായിരുന്നു. സമീപത്തെ റോഡിലാണ് മൃതദേഹം കിടന്നത്. കൊലപാതക വിവരം അനീഷ് തന്നെയാണ് പൊലീസിന് വിളിച്ച് അറിയിച്ചത്.













Click it and Unblock the Notifications