Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ സമ്പാദിക്കണം: സ്പീക്കര്‍ എഎന്‍ ഷംസീര്‍

തൃശൂര്‍: സാങ്കേതികവിദ്യ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന കാലത്ത് സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ സമ്പാദിക്കണമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാട്ടിക നിയോജകമണ്ഡലത്തിലെ പഠന മികവ് പുലര്‍ത്തിയ പ്രതിഭകള്‍ക്കുള്ള എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ച് അധ്യാപകരും തയ്യാറെടുക്കേണ്ടതുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനം മാത്രമാണ് വിജയമന്ത്രമെന്നും വിദ്യാര്‍ഥികളും തിരിച്ചറിയണം. പഠന മികവിനൊപ്പം സഹജീവികളോട് സഹാനുഭൂതിയുള്ള നല്ല മനുഷ്യരായി കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

an shamseer

കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാതെ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ മുന്‍പോട്ട് പോകാനാകില്ലെന്നും ആധുനിക സാങ്കേതിക വിദ്യകളില്‍ കുട്ടികളും അധ്യാപകരും സജ്ജരായിരിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. തൃപ്രയാര്‍ ടി എസ് ജി എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സി സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനായി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, മുന്‍ മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, ആസാ ഗ്രൂപ്പ് സി ഇ ഒ യും ചെയര്‍മാനുമായ സി പി സാലിഹ്, ഹൈറിച്ച് സി ഇ ഒ സ്രീന പ്രതാപന്‍ എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി.

മണ്ഡലത്തില്‍ 2023 വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിഭാഗത്തില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുരസ്‌കാരം നല്‍കിയത്. നാട്ടിക നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച മണ്ഡലത്തിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്.

ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടില്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആര്‍ ദിനേശന്‍ , പി എ സജിത, സുബിത സുഭാഷ്, ഹരി സി നരേന്ദ്രന്‍ , സംഘാടക സമിതി കണ്‍വീര്‍ കെ കെ ജോബി, ട്രഷറര്‍ ടി വി ദിപു , മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+