India
 • search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീ എൻ സർഗ സൗന്ദര്യമേ... 200 സിനിമകൾക്ക് സംഗീതം നൽകി ഔസേപ്പച്ചൻ, അഭിനന്ദിച്ച് സ്പീക്കർ

Google Oneindia Malayalam News

തൃശൂർ: മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരിൽ ഒരാളാണ് ഔസേപ്പച്ചൻ. സംഗീത സംവിധാന ജീവിതത്തിൽ 200 സിനിമകൾ തികച്ചിരിക്കുകയാണ് ഔസേപ്പച്ചൻ. മൂന്ന് പതിറ്റാണ്ടുകളിൽ കൂടുതലായി മലയാള സിനിമാ സംഗീത രംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് അദ്ദേഹം. എല്ലാം ശരിയാകും ആണ് ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും പുതിയതായി ഒരുക്കിയിരിക്കുന്ന ചിത്രം. ഈ ചിത്രത്തിലെ പിന്നെന്തേ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം വൈറലായിട്ടുണ്ട്. 200 സിനിമകൾ പൂർത്തിയാക്കിയ ഔസേപ്പച്ചനെ വീട്ടിൽ എത്തി കണ്ട് ആശംസകൾ അറിയിച്ചിരിക്കുകയാണ് സ്പീക്കർ എംബി രാജേഷ്.

ജോജു വിവാദം: താരസംഘടന 'അമ്മ'യിൽ കലഹം, ഗണേഷ് കുമാറിന് തിരിച്ചടി നൽകി ഇടവേള ബാബുജോജു വിവാദം: താരസംഘടന 'അമ്മ'യിൽ കലഹം, ഗണേഷ് കുമാറിന് തിരിച്ചടി നൽകി ഇടവേള ബാബു

സ്പീക്കർ എംബി രാജേഷിന്റെ കുറിപ്പ് ഇങ്ങനെ: '' പ്രശസ്ത സംഗീത സംവിധായകനായ ശ്രീ. ഔസേപ്പച്ചനെ തൃശൂരിലെ വീട്ടിലെത്തി കണ്ടു. 200 സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞ ഔസേപ്പച്ചനെ അഭിനന്ദിച്ചു. ജി ദേവരാജൻ, കെ രാഘവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി തുടങ്ങിയ മഹാരഥരായ സംഗീത സംവിധായകർക്കു ശേഷവും മലയാള സിനിമാസംഗീതത്തെ സർഗാത്മകമാക്കി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്രതിഭാശാലിയായ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. മികച്ച വയലിനിസ്റ്റ് കൂടിയാണ് അദ്ദേഹം.

അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

നീ എൻ സർഗ സംഗീതമേ, ഉണ്ണികളേ ഒരു കഥ പറയാം, പാതിരാമഴയേതോ, ഏതോ വാർമുകിലിൻ തുടങ്ങി അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ മലയാളികളുടെ ചുണ്ടിൽ എക്കാലവും വിരിയുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ചലച്ചിത്രസംഗീത രംഗത്തെ നിറസാന്നിധ്യമാണദ്ദേഹം. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയും മനുഷ്യസ്നേഹവുമുള്ള കലാകാരൻ കൂടിയാണ് ഔസേപ്പച്ചൻ. 2018 ലെ മഹാപ്രളയത്തിനു ശേഷം കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താൻ ഞാൻ എം പി ആയിരിക്കെ പാലക്കാട് ഒരു കലാസന്ധ്യ നടത്തുകയുണ്ടായി.

കല്യാണം അടിച്ച് പൊളിച്ച് ആഘോഷമാക്കി റബേക്ക, ചിത്രങ്ങൾ കാണാം

cmsvideo
  മരയ്ക്കാര്‍ തീയറ്റര്‍ റിലീസില്ല, ഒടിടിക്ക് നല്‍കുമെന്ന് ആന്റണി പെരുമ്പാവൂര്‍

  ഗായകർ, സംഗീതസംവിധായകർ തുടങ്ങി നിരവധി കലാകാരന്മാരും കലാകാരികളും പ്രതിഫലമൊന്നും വാങ്ങാതെ ആ പരിപാടിയിൽ പങ്കെടുത്തു. 75.27 ലക്ഷം രൂപയാണ് ഈ പരിപാടിയിലൂടെ സംഭാവനയായി സമാഹരിച്ചത്. ഈ പരിപാടി വിജയമാക്കാൻ വളരെ ആത്മാർഥമായി പ്രവർത്തിച്ച കലാകാരനാണ് അദ്ദേഹം. പാലക്കാട് എന്റെ അയൽവാസിയും പ്രശസ്ത സംഗീത കലാകാരനുമായ പ്രകാശ് ഉള്ള്യേരിയാണ് ഔസേപ്പച്ചനെ പരിചയപ്പെടുത്തിയത്. അന്നുമുതൽ അദ്ദേഹവുമായി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. കലാരംഗത്ത് കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളിൽ ഔസേപ്പച്ചനെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു''.

  Thrissur
  English summary
  Speaker MB Rajesh visits Music Director ouseppachan who completed 200 movies in his career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X