തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പൂരം നടത്തിപ്പ്: സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി തേടും, വ്യക്തമായ പ്ലാന്‍ തയ്യാറാക്കും

Google Oneindia Malayalam News

തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളെ പരമാവധി കുറച്ചു തൃശൂര്‍ പൂരം നടത്താന്‍ വ്യക്തമായ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. പൂരത്തിന്റെ എല്ലാ ആചാര ചടങ്ങുകളും ഉള്‍പ്പെടുത്തി തന്നെ ജനങ്ങളെ പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് പൂരം നടത്തിപ്പിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുക. ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

thrissur

പൂരം എഴുന്നള്ളിപ്പിന് അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിള്‍ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം എക്സിബിഷന്‍ എന്നിവ അതേപടി നടത്തുന്നതിലുള്ള തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ ആവശ്യങ്ങളും സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ചെറുപൂരങ്ങളില്‍ എത്ര ആനകളെയും ആളുകളെയും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ 9 ന് കലക്ടറേറ്റില്‍ ചേരുന്ന അടുത്ത യോഗത്തില്‍ തീരുമാനിക്കും.

പോലീസ്, ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടുകളെ ആശ്രയിച്ചാണ് ജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
ആനകളെ എഴുന്നള്ളിക്കുന്നതിനു ആനിമല്‍ ഹസ്ബന്‍ഡറി, വൈല്‍ഡ് ലൈഫ് എന്നിവയുടെ അനുമതിയും തേടേണ്ട സാഹചര്യമുള്ളതിനാല്‍ ഇരു മേധാവികളെയും അടുത്ത യോഗത്തില്‍ ഉള്‍പ്പെടുത്തും.

പൂരം എക്സിബിഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ലേ ഔട്ട് നല്‍കണമെന്ന് ഇരു ദേവസ്വം പ്രതിനിധികളോടും ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ ഇത്തരത്തില്‍ എക്സിബിഷനു സാധ്യത കാണുന്നുവെന്നുള്ളതു ഇരു ദേവസ്വം പ്രതിനിധികളോടും പ്രത്യേകം ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

അനിയന്ത്രിതമായ രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ കോവിഡ് വ്യാപനം കൂടാന്‍ സാധ്യതയുള്ളതായി യോഗത്തില്‍ പങ്കെടുത്ത ഡി എം ഒ കെ ജെ റീന അറിയിച്ചു. മുന്‍ കാലങ്ങളെ പോലെ പൂരം നടത്തിയാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയും വ്യക്തമാക്കി.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

എല്ലാ ചടങ്ങുകളും പൂരത്തില്‍ വേണമെന്ന് ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. ആളുകളെ പരമാവധി കുറയ്ക്കാന്‍ തയ്യാറാണെന്ന് പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. പുറത്തേയ്ക്കെക്കെഴുന്നള്ളിപ്പിന് 15 ആനകളെ അണിനിരത്തുന്നത് ചടങ്ങിന്റെ ഭാഗമാണെന്നും രാത്രി പൂരത്തില്‍ 7 ആനകള്‍ മതിയെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.

തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് മഠത്തിലേക്ക് 3 ആന എഴുന്നള്ളിപ്പും മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇതില്‍ അണിനിരക്കുന്ന ആനകളും പിറ്റേന്നത്തെ എഴുന്നള്ളിപ്പിനുള്ള ആനകളെയും ആചാരപരമായി തന്നെ ഉള്‍പ്പെടുത്തണമെന്നും തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു.
പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏവരും സഹകരിച്ച് നടത്തണമെന്നും മേയര്‍ എം കെ വര്‍ഗീസ് അഭിപ്രായപ്പെട്ടു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ബി നന്ദകുമാര്‍, തൃശൂര്‍ തഹസില്‍ദാര്‍ കെ എസ് സുധീര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി രവികുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
Special permission of the government will be sought for the conduct of Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X