തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വണ്‍വെ തെറ്റിച്ചു: ചോദ്യംചെയ്ത സ്‌പെഷല്‍ പോലീസ് ഓഫീസറുടെ കാലില്‍ ഓട്ടോ കയറ്റി, പ്രതി അറസ്റ്റില്‍!

Array

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ തൃശൂര്‍ റോഡില്‍ വണ്‍വെ തെറ്റിച്ച് വന്നിരുന്ന ഓട്ടോറിക്ഷ തടഞ്ഞ വൈരാഗ്യത്തിന് ശബരിമല സീസണ്‍ പ്രമാണിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷല്‍ പോലീസ് ഓഫീസറായ യുവാവിന്റെ കാലില്‍ ഓട്ടോറിക്ഷ കയറ്റി. വലതുകാല്‍ പാദത്തിനു ചതവുപറ്റിയ എസ്.പി.ഒ. ആല്‍ത്തറ സ്വദേശി താഴെത്തയില്‍ രാധാകൃഷ്ണന്‍ മകന്‍ രഞ്ജിത്തി (20) നെ കുന്നംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ റോഡിലെ ഓട്ടോ ഡ്രൈവറായ പോര്‍ക്കുളം സ്വദേശി മൂന്നുകണ്ണിയില്‍ സൂരജി (30) നെ പോലീസ് അറസ്റ്റുചെയ്തുു.

<strong>ഇയാളെന്തൊരു വഷളനാണ്; ഒരായുസ്സ് മുഴുവന്‍ തപസ്സിരുന്നാലും മോദിക്ക് നെഹ്രുവിനെ മനസ്സിലാക്കാന്‍ കഴിയില്ല</strong>ഇയാളെന്തൊരു വഷളനാണ്; ഒരായുസ്സ് മുഴുവന്‍ തപസ്സിരുന്നാലും മോദിക്ക് നെഹ്രുവിനെ മനസ്സിലാക്കാന്‍ കഴിയില്ല

ഇന്നലെ രാവിലെ 10ന് തൃശൂര്‍ റോഡിലെ മുനിസിപ്പല്‍ ജങ്ഷനു സമീപംവച്ചാണ് സംഭവം. തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുനിസിപ്പല്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞുപോകണം. ഇതിനു വിരുദ്ധമായി നേരിട്ട് വണ്‍വെ തെറ്റിച്ച് ടൗണിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷയാണ് എസ്.പി.ഒ. രഞ്ജിത്ത് തടഞ്ഞത്. ഓട്ടോ ഡ്രൈവര്‍ എസ്.പി.ഒ യുമായി തര്‍ക്കത്തിനിടയില്‍ സംഭവം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു. ഇതിനിടെ തൃശൂര്‍ റോഡില്‍നിന്ന് പോലീസ് വാഹനം വരുന്നതുകണ്ട് ഓട്ടോഡ്രൈവര്‍ ബോധപൂര്‍വം എസ്.പി.ഒ യുടെ കാല്‍പ്പാദത്തിലൂടെ ഓട്ടോ കയറ്റി ഓടിച്ചുപോവുകയായിരുന്നു.

ranjithtg-1


ഗവ. ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റെ പരിശോധനയില്‍ വലതുകാല്‍പ്പാദത്തിനു ചതവ് പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ റോഡിലെ വണ്‍വെ സമ്പ്രദായത്തിനെതിരേ ഈ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തൊഴിലാളികള്‍ നഗരസഭയ്ക്കും പോലീസിനുമെതിരേ പണിമുടക്ക് നടത്തിയിരുന്നു. പിന്നീട് സി.ഐ. കെ.ജി. സുരേഷ് ഇടപെട്ട് പാര്‍ക്ക് മാറ്റിക്കൊടുത്ത് രണ്ടുവീതം ഓട്ടോറിക്ഷകള്‍ ഡ്രൈവര്‍മാരുടെ നിര്‍ദേശപ്രകാരം റോഡരുകില്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുമതി നല്‍കിയിരുന്നു. തൃശൂര്‍ റോഡിലെ ഓട്ടോ തൊഴിലാളികള്‍ക്ക് പോലീസിനോട് കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ എസ്.പി.ഒ യുടെ കാലില്‍ കയറ്റിയ സംഭവമുണ്ടായിട്ടുള്ളത്.

Thrissur
English summary
special police ofifcer attacked with auto in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X