സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആയിരം; തൃശൂരില്‍ വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി വിജിലന്‍സ്
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശ്ശൂര്‍ ജില്ലയിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗ്ഗീസ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വിജിലന്‍സ് പിടിയിലായത്.
തൃശ്ശൂര്‍ മാന്ദാമംഗലം സ്വദേശിയും, ഭിന്നശേഷിക്കാരനുമായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍, കുറ്റിച്ചിറ വില്ലേജ് ഓഫീസ് പരിധിയില്‍ പെട്ട വസ്തു ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിനായി ആധാരത്തിന്റെ പോക്ക് വരവ് ചെയ്യുന്നതിനും, നികുതി അടയ്ക്കുന്നതിനും, ഭാര്യയുടെ പേരില്ലുള്ള സര്‍ട്ടിഫിക്കറ്റിനായി കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ഇത് നല്‍കുന്നതിനാണ് കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗ്ഗീസ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസവും മറ്റൊരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പരാതിക്കാരനില്‍ നിന്നും വര്‍ഗ്ഗീസ് കൈക്കൂലിയായി 500 രൂപ കൈപ്പറ്റിയിരുന്നു. ഇപ്രാവശ്യവും പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പണം ഓഫീസിലെത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് പരാതിക്കാരന് വിവരം തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജിം പോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ട്രാപ്പൊരുക്കി കുറ്റിച്ചിറ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കെട്ടിടത്തിന് സമീപത്തെ ബാത്ത്റൂമിനടുത്ത് വച്ച് പരാതിക്കാരനില്‍ നിന്നും 1000 രൂപ കൈക്കൂലി വാങ്ങവെ വര്‍ഗ്ഗീസിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മദ്ധ്യ മേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്.ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് തൃശ്ശൂര്‍ യൂണിറ്റ് ഡി വൈ എസ് പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറായ പ്രദീപ് കുമാര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, അസി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബൈജു, പോലീസ് ഉദ്ദ്യോഗസ്ഥരായ ഗണേഷ്, വിബീഷ്. സൈജുസോമന്‍, അരുണ്‍, സുധീഷ്, സന്ധ്യ എന്നിവരും ഉണ്ടായിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications