തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീവണ്ടിപ്പാലത്തില്‍ മണ്ണിടിച്ചില്‍: ചാലക്കുടി പാലത്തില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം

Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള തീവണ്ടിപ്പാലത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പാലത്തിന്റെ ഇരുഭാഗത്തും മെറ്റല്‍ച്ചാക്കുകള്‍ വീണ്ടും നിറച്ചാണ് പ്രശ്‌നത്തിന് പരിഹാരം കാണുന്നത്.
എന്നാല്‍ ശക്തമായ മഴപെയ്താല്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടാകുമെന്നത് പരിഗണിച്ച് മണ്ണെടുത്ത് ഉറപ്പിച്ചാണ് ഇപ്പോള്‍ മെറ്റല്‍ച്ചാക്കുകള്‍ വിരിക്കുന്നത്.

വയനാട്ടിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അപവാദ പ്രചാരണം; ഏഴ് കുറിപ്പുകൾ!!!വയനാട്ടിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അപവാദ പ്രചാരണം; ഏഴ് കുറിപ്പുകൾ!!!

പാലത്തിന്റെ രണ്ടറ്റങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് കെട്ടി സംരക്ഷിച്ചാലേ ശാശ്വത പരിഹാരമാകൂ. എന്നാല്‍ ഇതിന് റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദേശം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിലാണ് പാലത്തിന്റെ ഇരുഭാഗത്തും മണ്ണൊലിച്ചില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് മെറ്റല്‍ച്ചാക്കുകള്‍ നിരത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞുപോയത്.

chalakudibridge

ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ചാലക്കുടിപ്പുഴയ്ക്ക് കുറുകെ തീവണ്ടികളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്. 20 കിലോമീറ്ററാണ് ഇവിടെ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത. ചാലക്കുടി-അങ്കമാലി പാതയിലെ തീവണ്ടി ഗതാഗതത്തിനാണ് മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള വേഗത നിയന്ത്രണം സാരമായി ബാധിച്ചിരിക്കുന്നത്.


കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് മുരിങ്ങൂര്‍ ഭാഗത്തെ ട്രാക്കില്‍ മണ്ണിടിച്ചിലുണ്ടായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ നമ്പ്യാരു വീട്ടില്‍ തങ്ക വാര്‍ഡ് കൗണ്‍സിലറെ വിളിച്ചറിയിക്കുകയായിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ഇരുമ്പ് കമ്പികള്‍ ഘടിപ്പിച്ച ശേഷമാണ് പുതിയ മെറ്റല്‍ ചാക്കുകള്‍ നിരത്തിയിരിക്കുന്നത്. അപകടം ഉണ്ടായ ഉടന്‍ തൃശൂര്‍, ചാലക്കുടി, കറുകുറ്റി, അങ്കമാലി സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് വേഗത കുറച്ച് ട്രെയിനുകള്‍ കടത്തിവിട്ടത്.

Thrissur
English summary
speed control in chalakudi rail track bridge area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X