തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ത്യാഗത്തിന്റെ പ്രതീകമായി കിടക്കാനുള്ളതാണ് ജയില്‍: ശ്രീധരന്‍ പിള്ള

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ത്യാഗത്തിന്റെ പ്രതീകമായി കിടക്കാനുള്ളതാണ് ജയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗുരുവായൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശരണമന്ത്രത്തിന്റെ ശക്തി പോലീസിന്റെ തോക്കിനോ, ലാത്തിക്കോ, ജയിലിനോ ഇല്ല. ശബരിമല സംരക്ഷണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ശക്തിയും തനിക്കൊപ്പമുണ്ടാകുമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്. താന്‍ മലക്കം മറിഞ്ഞിട്ടില്ല. അത് പറഞ്ഞവരാണ് മലക്കംമറിയാന്‍ പോകുന്നത്.

<strong>അഹിന്ദുക്കള്‍ കയറിയത് അശുദ്ധിയായി; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു</strong>അഹിന്ദുക്കള്‍ കയറിയത് അശുദ്ധിയായി; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

അന്നേദിവസം തനിക്ക് നൂറു കണക്കിന് ഫോണ്‍കോളുകള്‍ വന്നിട്ടുണ്ട്. അതില്‍ മറ്റൊരു പാര്‍ട്ടിപ്രമുഖന്റെ ഫോണ്‍ കോളിനെക്കുറിച്ചാണ് താന്‍ പ്രതികരിച്ചത്. അഭിപ്രായം പറയാനുള്ള അവകാശം മൗലികമാണ്. അത് പിണറായിയുടേയോ കമ്മ്യൂണിസ്റ്റുകാരുടേയോ ഔദാര്യമല്ല. താന്‍ പ്രസംഗത്തില്‍ പറഞ്ഞത് ശരിയാണ്. അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്‍പിള്ളയെയും തുഷാര്‍ വെള്ളാപ്പള്ളിയെയും പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തി.

sreedharanpillai


നേരത്തേ പടിഞ്ഞാറെനടയില്‍നിന്ന് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനമായി നഗരംചുറ്റിയാണ് രഥയാത്ര കിഴക്കേനടയില്‍ മഞ്ജുളാല്‍ പരിസരത്തെത്തിയത്. ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ എ.എന്‍. രാധാകൃഷ്ണ്‍, എം.ടി. രമേഷ്, കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കു പുറമെ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, അരയകണ്ടി സന്തോഷ്, കെ.കെ. ബിനു, രാജു നെടുമങ്ങാട്, കെ.കെ. പൊന്നപ്പന്‍ എന്നിവരും പ്രസംഗിച്ചു.

Thrissur
English summary
Sreedharan pillai's statement on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X