തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം; മൂല്യനിര്‍ണയ ക്യാപിന് തുടക്കം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം പുനരാരംഭിക്കുകയാണ്. ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷവും പൊതു ഗതാഗതം പുനസ്ഥാപിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കാര്യം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിഗണിക്കുന്നു. സ്വന്തം വാഹനത്തിലോ, സ്‌കൂള്‍ ബസ്സിലോ സമീപത്തെ സ്‌കൂള്‍ ബസിലോ പരീക്ഷ നടത്തുന്ന കേന്ദ്രത്തിലെത്താന്‍ മതിയായ രീതിയില്‍ സൗകര്യം ഒരുക്കാനാണ് ആലോചന. ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിര്‍ദേശം നല്‍കി.

X

സ്‌കൂളുകള്‍ അണുവിമുക്തമാക്കിയ ശേഷമാകും പരീക്ഷ നടത്തുക. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തുന്നുവെന്ന് സ്‌കൂളിലെ ചീഫ് സൂപ്രണ്ടുമാരാണ് ഉറപ്പുവരുത്തേണ്ടത്. വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജില്ലകളിലോ സംസ്ഥാനങ്ങളിലോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ എത്താന്‍ നടപടിയെടുക്കും. ഇവര്‍ക്ക് സ്‌കൂളിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ തൊട്ടടുത്ത സ്‌കൂളിലേക്ക് പരീക്ഷ മാറ്റും. ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ തയ്യാറായി വരികയാണ്. എന്‍എസ്എസ് നിര്‍മിച്ച മാസ്‌കുകള്‍ നേരത്തെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു. കൂടുതല്‍ മാസ്‌കുകള്‍ ഒരുക്കുന്നുണ്ട്. അതേസമയം, നേരത്തെ കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷാ പേപ്പറുകളുടെ മൂല്യ നിര്‍ണയം ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ മൂല്യ നിര്‍ണയം നടക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷകള്‍ മെയ് 26 മുതല്‍ 28 വരെയാണ് നടക്കുക. പ്ലസ് വണ്‍ പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ്. പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ്. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.

നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; ഇനി ഒരു കാര്യം കൂടി ചെയ്യണം... പുതിയ നിര്‍ദേശം വച്ചുനരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്; ഇനി ഒരു കാര്യം കൂടി ചെയ്യണം... പുതിയ നിര്‍ദേശം വച്ചു

മലപ്പുറത്ത് തരംഗമായി പച്ചക്കരുവുള്ള കോഴിമുട്ട; വില ഒന്നിന് 1000 രൂപ, വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയിമലപ്പുറത്ത് തരംഗമായി പച്ചക്കരുവുള്ള കോഴിമുട്ട; വില ഒന്നിന് 1000 രൂപ, വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയി

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

Thrissur
English summary
SSLC, Plus Two Exam; Authority mulls Transport felicity to students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X