തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രിജിത് 'ഒഖഌമണ്ടിയില്‍' പിടിച്ചു: ബിലാലിന് കുടുംബത്തെ കിട്ടി, പിതാവിനൊപ്പം ദില്ലിയിലേക്ക് മടങ്ങി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഊരും പേരുമറിയാതെ നട്ടംതിരിഞ്ഞ പതിനെട്ടുകാരന് കെയര്‍ടേക്കറുടെ കഠിനപരിശ്രമത്തിനൊടുവില്‍ പിതാവിനെ തിരിച്ചുകിട്ടി. കൊച്ചിയിലെ െചെല്‍ഡ്‌െലെന്‍ പ്രവര്‍ത്തകര്‍ തൃശൂരിലേക്കു ഒരുവര്‍ഷം മുമ്പു െകെമാറിയ കുട്ടിയെ ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റുന്നതിനു കടലാസുപണികള്‍ നടക്കുന്നതിനിടെയാണ് സിനിമാക്കഥ പോലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഇതള്‍വിരിഞ്ഞത്. ഉറ്റവരും ഉടയവരുമില്ലാതെ പതിനൊന്നുമാസം നീണ്ട ബിലാലിന്റെ അനാഥത്വത്തിനാണ് അറുതിയായത്.

2017 നവംബറിലാണ് എറണാകുളം ചൈല്‍ഡ്‌ലൈന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ രാമവര്‍മ്മപുരം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് 17 വയസ് തോന്നിക്കുന്ന ബിലാലിനെ കൈമാറിയത്. പ്രായത്തിനനുസരിച്ച സംസാരശേഷിയോ മാനസിക പക്വതയോ അപ്പോള്‍ ബിലാലിനുണ്ടായിരുന്നില്ല.

childlinetcr

കൊച്ചിയില്‍ ട്രെയിനിറങ്ങിയശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടി 11 മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ഒപ്പമായിരുന്നു. പേരുചോദിക്കുമ്പോള്‍ ബിലാല്‍ എന്നു മാത്രം പറഞ്ഞു. വീടും വിലാസവും ചോദിച്ചാല്‍ െകെമലര്‍ത്തും. കുട്ടിക്കു പ്രായപൂര്‍ത്തിയായതോടെ മറ്റൊരിടത്തേക്കു മാറ്റാനുള്ള തയാറെടുപ്പിനിടെയായിരുന്നു കെയര്‍ടേക്കര്‍ പ്രിജിത്തിന് കുട്ടിയുടെ നാടെവിടെയെന്നതിന്റെ ചെറിയ സൂചന കിട്ടിയത്. ബിലാലുമായി സംസാരിക്കവേ സ്വന്തംനാട് എവിടെയാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു ഒഖഌമണ്ടി എന്ന മറുപടി കിട്ടി.

നെറ്റില്‍ തെരഞ്ഞപ്പോള്‍ അതു ഡല്‍ഹിയിലെ പച്ചക്കറി മാര്‍ക്കറ്റാണെന്നു കണ്ടെത്തി. അവിടത്തെ പോലീസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. എന്നാല്‍ വെറുതെ ആ ഫയല്‍ അടയ്ക്കാന്‍ പ്രിജിത്ത് തയാറായില്ല. ഫെയ്‌സ്ബുക്കിലൂടെ ഡല്‍ഹി മാര്‍ക്കറ്റിലെ വ്യാപാരിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ മാര്‍ക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരുവര്‍ഷം മുമ്പു കാണാതായെന്നു വിവരം ലഭിച്ചു.

bilaal-15

ആ വ്യക്തി മുഖേന മകനെ നഷ്ടപ്പെട്ട മുഹമ്മദ് റയിസ് എന്ന വ്യാപാരിയെ പിറ്റേന്നു ബന്ധപ്പെടാനായി. പ്രിജിത്തിന്റെ വാട്‌സ്ആപ്പിലെ വീഡിയോ കോളില്‍ പിതാവിനെ കണ്ട മകന്‍ പൊട്ടിക്കരഞ്ഞു ബഹളം വെച്ചു. മകനെ കണ്ട പിതാവും വിതുമ്പിക്കരഞ്ഞു. ഈ രംഗങ്ങള്‍ കണ്ടുനിന്ന ജീവനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു.

പിതാവിനോടു വേഗമെത്താന്‍ മകന്‍ ആംഗ്യഭാഷയില്‍ അപേക്ഷിച്ചു. തുടര്‍ന്ന് പിതാവും സഹോദരനും തൃശൂരിലെത്തി. ബിലാലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഗാസിയാബാദില്‍ നിന്ന് ബാപ്പയും മാമയും കഴിഞ്ഞ ദിവസം രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമിലെത്തി.


പ്രിജിത്തിനു കുട്ടിയുമായുള്ള സംസാരത്തില്‍ നിന്നു കിട്ടിയ വാക്കിലൂടെയാണ് അന്വേഷണം സഫലമായത്. അതു വിട്ടുകളഞ്ഞിരുന്നുവെങ്കില്‍ അനാഥാലയത്തിന്റെ ഒരു മൂലയില്‍ ബിലാല്‍ ഇന്നും കഴിയുമായിരുന്നു. ഡല്‍ഹിയില്‍ കച്ചവടം നടത്തുന്നയാളാണ് ബിലാലിന്റെ പിതാവ്. എട്ടുപെണ്‍മക്കളുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏക ആണ്‍കുട്ടിയാണ് നാലാമനായ ബിലാല്‍. മകന്‍ വഴിതെറ്റിയാണ് കൊച്ചിയിലെത്തിയത് എന്നു മുഹമ്മദ് റയീസ് പറഞ്ഞു.

അവനെ നഷ്ടപ്പെട്ടുവെന്നു കരുതിയിരിക്കേ തിരികെ കിട്ടിയതോടെ അതിരറ്റ ആഹ്ലാദം. കേരളത്തിന്റെ നന്മയും വിശുദ്ധിയുമാണ് മകനെ ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചതെന്നു റയീസ് പറഞ്ഞു. അതിനു കേരളത്തോടു വലിയ നന്ദിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തന്നെ നല്ലവണ്ണം പരിചരിച്ച ജീവനക്കാരോടു ബിലാലിനു തീരാത്ത സന്തോഷം. കൂപ്പുെകെകളുമായി പിതാവിനൊപ്പം നടന്നുനീങ്ങിയ പതിനെട്ടുകാരനെ രക്ഷിക്കാനായതിന്റെ ത്രില്ലില്‍ കെയര്‍ ടേക്കര്‍ പ്രിജിത്ത്.

Thrissur
English summary
stranded boy get back his parents form thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X