തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ നഗരത്തില്‍ ജനങ്ങളെ കടിച്ചുകുടഞ്ഞ് നായ്ക്കൂട്ടം: ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ 12 പേര്‍ക്കു കടിയേറ്റു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലും പുത്തന്‍പളളിക്കു സമീപവും തെരുവുനായ്ക്കള്‍ ജനങ്ങളെ ആക്രമിച്ചു. 12 പേര്‍ക്കു കടിയേറ്റു. ശക്തന്‍ സ്റ്റാന്‍ഡിലാണ് 11 പേര്‍ക്കും കടിയേറ്റത്. കുരച്ചുചാടിയെത്തിയ നായ്ക്കൂട്ടം പരിസരത്തു ഭീതിപടര്‍ത്തി. ശക്തന്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന അപ്പാവു (65), ചന്ദ്രന്‍ (51), അനീഷ് (41), ജോസ് (20), അര്‍ഷാദ് (45), ഡേവിസ് (59), ഡേവിഡ് (72), റോയി (50), അബിന്‍രാജ് (18), ബിഹാര്‍ സ്വദേശി ഹുസൈയ്ന്‍ (26), സേലം സ്വദേശി ശിവന്‍ (42) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. പുത്തന്‍പള്ളിക്കു സമീപം ഉച്ചയ്ക്കു രണ്ടോടെ സമീപവാസിയായ ആന്റണി(45)ക്കും കടിയേറ്റു.

<strong>ഈറ്റവെട്ട് പുനരാരംഭിക്കാന്‍ നടപടിയില്ല ഇടുക്കിയില്‍ പരമ്പരാഗത തൊഴില്‍ മേഖല താളം തെറ്റുന്നു...!!!</strong>ഈറ്റവെട്ട് പുനരാരംഭിക്കാന്‍ നടപടിയില്ല ഇടുക്കിയില്‍ പരമ്പരാഗത തൊഴില്‍ മേഖല താളം തെറ്റുന്നു...!!!

കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പിന്നീടിവരെ മെഡി. കോളജ് ആശുപത്രിയിലേക്കു മാറ്റി. പുലര്‍ച്ചെ മൂന്നുമണിമുതല്‍ രാവിലെ എട്ടര മണിവരെ ശക്തന്‍ സ്റ്റാന്‍ഡില്‍ തെരുവുനായ്ക്കള്‍ അഴിഞ്ഞാടി. കൂട്ടമായി എത്തിയാണ് ആക്രമിച്ചത്. പെട്ടെന്നുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നതിനാല്‍ പലര്‍ക്കും ഒഴിഞ്ഞുമാറാന്‍ പോലുമായില്ല. നഗരത്തില്‍ തെരുവുനായ്ക്കള്‍ പലയിടത്തും ഭീതി പടര്‍ത്തുന്നുണ്ട്. പൂങ്കുന്നം, കുരിയച്ചിറ എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. അതേസമയം കോര്‍പ്പറേഷന്‍ എ.ബി.സി. പദ്ധതിയനുസരിച്ച് പറവട്ടാനിയില്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നുണ്ട്. അതുകൊണ്ടൊന്നും വിഷയത്തിനു പരിഹാരമായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

Thrissur

മാലിന്യം വലിയതോതില്‍ വഴിയരികിലേക്കു വലിച്ചെറിയുന്നതാണു നായ്ശല്യം കൂടാന്‍ കാരണമെന്നു പറയുന്നു. ആവശ്യത്തിനു കുത്തിവയ്പ്പു മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാണെന്നു ഡി.എം.ഒ: ഡോ. കെ.ജെ. റീന പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നതു നഗരത്തില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ലാലൂരിലേക്കുള്‍പ്പെടെ മാലിന്യ നീക്കം നിലച്ചപ്പോള്‍ വഴിയരികില്‍ കൊണ്ടുവന്നു തള്ളുകയാണ്. ദേശീയപാതയോരത്ത് മാലിന്യക്കൂമ്പാരമാണ്. ഇവയില്‍ പഴകിയ ഭക്ഷ്യവസ്തുക്കളുമുള്‍പ്പെടുന്നു. അതു തേടിയാണു നായ്ക്കൂട്ടം എത്തുന്നതെന്നതു വസ്തുതയാണ്. മാലിന്യം നീക്കം ചെയ്തു നഗരം വൃത്തിയാക്കിയില്ലെങ്കില്‍ കാല്‍നട യാത്രികര്‍ പോലും കുടുങ്ങുമെന്ന അവസ്ഥയാണ്.
Thrissur
English summary
Street dog attack in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X