തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവുകള്‍ വാണ് നായകൾ: പൊന്തകാടുകളില്‍ കുറുക്കന്‍, തൃശ്ശൂരിൽ വഴിനടക്കാന്‍ ഭയന്ന് കുരുന്നുകളും യാത്രക്കാരും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷം. ചില സ്ഥലങ്ങളില്‍ കുറുക്കന്മാരും രാത്രി കാലങ്ങളില്‍ വഴിയാത്രക്കാക്ക് ഭീഷണിയാകുന്നു. കുട്ടികളും വഴിയാത്രക്കാരും ബൈക്ക് യാത്രികരുംമാണ് തെരുവുനായക്കളുടെ ഭീഷണി കൂടുതല്‍.

ശബരിമല: സംഘപരിവാർ അക്രമത്തിനെതിരെ പന്തളം കൊട്ടാരം, ശരിയായ ഭക്തരെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ല...
പാവറട്ടി പാടൂര്‍ ഇടിയഞ്ചിറയില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയടക്കം അഞ്ചുപേര്‍ക്ക് പരുക്ക്. ഇടിയഞ്ചിറ സ്വദേശിയായ പുതുവീട്ടില്‍ മുഹമ്മദാലി മകന്‍ റിസ്‌വാന്‍ (8), തോണിപ്പുരയ്ക്കല്‍ സുധാകരന്റെ ഭാര്യ ശരണ്യ (32), പുതുവീട്ടില്‍ ഉസ്മാന്‍ ഭാര്യ നസീമ(38), ഐറ്റാണ്ടിയില്‍ ഹുസൈന്‍ (58), കണിച്ചിയില്‍ പ്രഷീദ് (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പനി ബാധിച്ച് ഡോക്ടറെ കണ്ട് മടങ്ങുമ്പോഴാണ് റിസ്‌വാന് നായയുടെ ആക്രമണം ഏല്‍ക്കുന്നത്.

Boy

മുഖത്തു കടിയേറ്റതിനെ തുടര്‍ന്ന് മുല്ലശേരി ബ്ലോക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സതേടി മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികളും നാട്ടുകാരും വളരെ ഭയചകിതരാണ്. കൂട്ടത്തില്‍ വെളുത്ത നായയാണ് അപകടകാരി. നാട്ടുകാര്‍ ഇവയെ പിടി കൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. പ്രദേശത്ത് അറവുമാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമായിട്ടുണ്ട്.

കുന്നംകുളം കാട്ടകാമ്പാല്‍ പെങ്ങാമുക്ക് കരിച്ചാല്‍ കടവില്‍ കുറുക്കന്റെ ആക്രമണം. രണ്ടു ദിവസങ്ങളിലായി അഞ്ചുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. പെങ്ങാമുക്ക് കരിച്ചാല്‍കടവ് സ്വദേശികളായ കൊട്ടിലിങ്ങല്‍ വാസു, ജോയ് മകന്‍ മെജോ, കൊമ്പത്തേയില്‍ റസിയ, മുത്താളി പ്രമീള, കിളിയംപറമ്പില്‍ വാസു എന്നിവര്‍ക്കാണ് കുറുക്കന്റെ ആക്രമണത്തില്‍ കടിയേറ്റത്. കടിയേറ്റ വാസുവിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് കുന്നംകുളം ഗവ. ആശുപത്രിയിലും ചികിത്സ നല്‍കി.

രാവിലെ റോഡുകളിലൂടെ നടന്നുപോകുന്നവര്‍ക്കും വീടിന്റെ മുറ്റത്ത് നില്‍ക്കുന്നവര്‍ക്കുമാണ് കുറുക്കന്റെ കടിയേറ്റത്. സംഭവത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. കുറുക്കന്റെ ആക്രമണം വ്യാപകമായതോടെ പെങ്ങാമുക്ക് കരിച്ചാല്‍ കടവിലെ ജനങ്ങള്‍ ഭീതിയിലാണ്. രാവിലെയും രാത്രിയിലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.

Thrissur
English summary
Street dog issue in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X