തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരത്ത് കൈയടക്കിതെരുവുനായക്കള്‍; നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി, ഭീതി പരത്തി ചെന്നായ്ക്കൂട്ടം, പുതുക്കാട് വയോധികയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ വിവിധ മേഖലകളില്‍ നിരത്ത് കൈയടക്കി തെരുവുനായക്കള്‍. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി. ഭീതി പരത്തി ചെന്നായ്ക്കൂട്ടം. പുതുക്കാട് വയോധികയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. പറപ്പൂക്കരയിലും പുതുക്കാടും തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

<strong><br>ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....</strong>
ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....

അംഗപരിമിതയായ വയോധിക പള്ളം തട്ടാപറമ്പില്‍ ശാരദ (73) തൃശൂര്‍ പല്ലിശേരി മഹേഷിന്റെ മകള്‍ മൂന്നരവയസുള്ള ശിവഗംഗ, മുപ്ലിയം നടക്കാവില്‍ വാസുദേവന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ശാരദയുടെ കഴുത്തിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ശാരദയെ വീടിനകത്തുവച്ചാണ് തെരുവുനായ ആക്രമിച്ചത്.

Street dog

ശാരദയുടെ ചെവിയും മൂക്കും കഴുത്തിലെ ഞരമ്പും നായ കടിച്ചെടുത്ത നിലയിലായിരുന്നു. രക്തം വാര്‍ന്ന് അവശയായി കിടന്നിരുന്ന ശാരദയെ പ്രദീപ് എന്നയാളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചോടെയാണ് സമീപവാസിയായ ശിവഗംഗയെക്കൂടി ഇതേ നായ ആക്രമിച്ചത്. പള്ളത്തുള്ള അമ്മയുടെ വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്.

കൈക്കും മുഖത്തും പരുക്കേറ്റിട്ടുണ്ടെങ്കിലും കുട്ടിയുടെ നില ഗുരുതരമല്ല. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് കോഴിക്കടകളില്‍ നിന്നുള്ള മാലിന്യം വഴിയോരങ്ങളില്‍ നിക്ഷേപിക്കുന്നതാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പുതുക്കാട് മുപ്ലിയം റോഡില്‍ എം.എല്‍.എ. ക്യാമ്പ് ഓഫീസിനു സമീപം ബൈക്കില്‍ പോകുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായ വാസുദേവനെ തെരുവുനായകള്‍ ആക്രമിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് വീണ വാസുദേവന്റെ കാലിനും കൈയിലും സാരമായി പരുക്കേറ്റു. റോഡില്‍വീണ വാസുദേവന്റെ വസ്ത്രം തെരുവുനായകള്‍ കടിച്ചുകീറി. ശബ്ദംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് നായകള്‍ ഓടിപ്പോയത്. വാസുദേവന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ചാലക്കുടി പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് പ്രദേശത്ത് രണ്ട് ആടുകളെ ചെന്നായ്ക്കൂട്ടം ആക്രമിച്ചുകൊന്നു. കരിപ്പായി ജോസിന്റെ ആടുകളെയാണ് വ്യാഴാഴ്ച പകല്‍ നാലരയോടെ ചെന്നായ്ക്കൂട്ടം ആക്രമിച്ചത്. ഇവിടെ തുടര്‍ച്ചയായി ആടുകളെ ചെന്നായ്ക്കള്‍ ആക്രമിക്കുന്നതായി പരിസരവാസികള്‍ പറഞ്ഞു. മൂന്നു മാസത്തിനിടയില്‍ ഏഴാമത്തെ ആടുകളെ ചെന്നായ്ക്കള്‍ കൊന്നു. വനപാലകരും വാര്‍ഡ് മെമ്പര്‍ അജിത ലക്ഷ്മണനും സ്ഥലത്തെത്തി. കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാകണമെന്ന് വാര്‍ഡ് മെമ്പര്‍ ആവശ്യപ്പെട്ടു.

കോങ്ങാട് പാറശേരി മൂത്തേടത്ത് കോളനിയില്‍ തെരുവ് നായ്ക്കള്‍ നാല് ആടുകളെ കടിച്ച് കൊന്നു. സമീപ പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ച് പരുക്കേല്‍പ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാറശേരി മൂത്തേടത്ത് പൊന്നുകുട്ടന്റെ വീട്ടിലെ ആടുകളെയാണ് തെരുവ് നായ്ക്കള്‍ കൂട്ടില്‍ കയറി കടിച്ച് കൊന്നത്. ചില ആടുകളുടെ കുടല്‍ പുറത്ത് ചാടിയ നിലയിലാണ്.

ആടുകളുടെ കൂട്ടക്കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ നായ്ക്കളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് ഇവയെ തുരത്തിയോടിച്ചത്. ഇതിനിടെ കടിയേറ്റ് സാരമായി പരുക്കേറ്റ നാലുആടുകളും ചത്തു. ഇവയെ വളര്‍ത്തിയാണ് കുടുംബം ഉപജീവനം നടത്തുന്നത്. ഒമ്പത് ആടുകളെയാണ് വളര്‍ത്തിയിരുന്നത്. നാലു ആടുകളാണ് ചത്തത്. സംഭവം അറിഞ്ഞ് കോങ്ങാട് വെറ്റിനറി സര്‍ജന്‍ ജയേഷ് സ്ഥലത്തെത്തി ആടുകളെ പോസ്റ്റുമോര്‍ട്ടം നടത്തി. ഉടമ പോലീസില്‍ പരാതി നല്‍കി.

Thrissur
English summary
Street dog issue Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X