തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചാൽ കടുത്ത നടപടി

Google Oneindia Malayalam News

തൃശ്ശൂർ; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ്. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുൻപേ വിജയം കുറിച്ച് എൽഡിഎഫ്;ആന്തൂർ നഗരസഭയിൽ എതിരില്ലാതെ 6 ഇടത്ത് ജയം,മലപ്പട്ടത്ത് 5തിരഞ്ഞെടുപ്പിന് മുൻപേ വിജയം കുറിച്ച് എൽഡിഎഫ്;ആന്തൂർ നഗരസഭയിൽ എതിരില്ലാതെ 6 ഇടത്ത് ജയം,മലപ്പട്ടത്ത് 5

തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്.

 nri-vote-1595044318-1605203079.jpg -Properties

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചാൽ കടുത്ത നടപടി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അകമ്പടി വാഹനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. പത്രിക സമർപ്പണ വേളയിൽ വരണാധികാരിയുടെ മുറിയിലേയ്ക്ക് മൂന്ന് പേർക്ക് മാത്രമാണ് ആകെ പ്രവേശനമുള്ളത്. സ്ഥാനാർത്ഥി ഉപയോഗിക്കുന്ന വാഹനത്തിന്റെ മുൻവശത്ത് വരണാധികാരി നൽകുന്ന പെർമിറ്റ് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം.

ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റേയോ വരണാധികാരിയുടെയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കൻ പാടില്ല. അത്തരം വാഹനങ്ങൾ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

‌ സ്വപ്ന സുരേഷിന്റെ ഓഡിയോക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകൾ;ഡിജിപി മറുപടി പറയണമെന്നും സുരേന്ദ്രൻ‌ സ്വപ്ന സുരേഷിന്റെ ഓഡിയോക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകൾ;ഡിജിപി മറുപടി പറയണമെന്നും സുരേന്ദ്രൻ

ദുബായില്‍ ഞെട്ടിച്ച് ഇന്ത്യക്കാര്‍, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികളെ പിന്നിലാക്കി മുന്നേറ്റംദുബായില്‍ ഞെട്ടിച്ച് ഇന്ത്യക്കാര്‍, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികളെ പിന്നിലാക്കി മുന്നേറ്റം

Thrissur
English summary
Strict action will be taken if candidates are misrepresented on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X