തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ പണിമുടക്ക് ഹര്‍ത്താലായി: തൃശൂരില്‍ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടന്നു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിവിധ യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി. തൃശൂര്‍ നഗരത്തില്‍ പെട്രോള്‍ പമ്പുകള്‍ മിക്കതും അടഞ്ഞുകിടന്നു. ഇന്നലെ അര്‍ധരാത്രിയോടെ പമ്പുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു. അതേസമയം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു. വടക്കുംനാഥ ക്ഷേത്രത്തിലും ഗുരുവായൂരിലും എത്തിയ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തര്‍ പണിമുടക്കിനെ കുറിച്ച് അജ്ഞരായിരുന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡിനടുത്തു വഴിയോര കച്ചവടക്കാരും തുറന്നു. ഇന്നു കൂടുതല്‍ കടകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. സിനിമാ തീയറ്ററുകളില്‍ മിക്കയിടത്തും പ്രദര്‍ശനമുണ്ടായി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറഞ്ഞു. ബസോട്ടം നിലച്ചു ജനത്തെ വലച്ചു. പണിമുടക്ക് ഒരുവിധത്തിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന ഉറപ്പു സമരസമിതി നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ അതു പൂര്‍ണമായി നടപ്പായില്ല.

അഗസ്ത്യാർകൂടം തീർത്ഥാടനം : സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ പ്രതിഷേധമെന്ന് മുന്നറിയിപ്പ്അഗസ്ത്യാർകൂടം തീർത്ഥാടനം : സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ പ്രതിഷേധമെന്ന് മുന്നറിയിപ്പ്

തൃശൂര്‍ കെ.എസ്.ആര്‍.സി. ഡിപ്പോയില്‍ എത്തിയത് രണ്ടു ഡ്രൈവര്‍മാര്‍ മാത്രം. യാത്രക്കാര്‍ ഇല്ലാത്തതിനാലാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ നിലപാട്. പാലക്കാടു ഭാഗത്തേക്കു പോകേണ്ട ജോലിക്കാരുള്‍പ്പെടെ നഗരത്തില്‍പ്പെട്ടു. 12.15ന് എത്തിയ മധുര ട്രെയിന്‍ സമരക്കാര്‍ തൃശൂരില്‍ തടഞ്ഞു. അരമണിക്കൂറോളമെടുത്താണ് ഉപരോധക്കാരെ നീക്കിയത്.
റെയില്‍വേ സ്‌റ്റേഷനില്‍ പലരും കുടുങ്ങി. ടാക്‌സി, ടെമ്പോ സര്‍വീസുകള്‍ നടത്തിയില്ല. ഓട്ടോറിക്ഷകള്‍ അപൂര്‍വമായി മാത്രം ഓടി. അയ്യന്തോളിലെ സ്വാമീസ് ഹോട്ടല്‍ പതിവുപോലെ തുറന്നു. എല്ലാ ഹര്‍ത്താല്‍ ദിവസങ്ങളിലും കലക്ടറേറ്റിനടുത്തുള്ള ഈ ഹോട്ടല്‍ തുറക്കാറുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയില്‍ പെട്ടവര്‍ക്ക് ഇന്നലെ വലിയ തിരക്കായിരുന്നു. ഒട്ടേറെ പേര്‍ ഇവരെ ആശ്രയിച്ചു.

തൃശൂരില്‍ നടന്ന പണിമുടക്കിനോടനുബന്ധിച്ച പ്രകടനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പണിമുടക്ക് കാര്‍ഷിക സര്‍വകലാശാലയില്‍ പൂര്‍ണം. മുഴുവന്‍ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളില്‍ അൃധ്യാപകരും അനധ്യാപകരും പണിമുടക്കി പ്രകടനം നടത്തി. വെള്ളാനിക്കര സര്‍വകലാശാലാ ആസ്ഥാനത്തു ഡോ. ബി. സുമ, സി.വി. ഡെന്നി, പി.ജി. സുരേഷ്ബാബു, പി.കെ. ശ്രീകുമാര്‍, ഡോ. എ. അനില്‍കുമാര്‍, ഡോ. ജിജു പി. അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നടന്ന പ്രകടനം സി.പി.എം. ജില്ലാസെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാപ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അധ്യക്ഷയായി. എം.കെ. കണ്ണന്‍, ഷാഹുല്‍ ഹമീദ്, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത്, വി.എ. ഷംസുദീന്‍, ടി. സുധാകരന്‍, എം.രാധാകൃഷ്ണന്‍, എ.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

പണിമുടക്കിലെ ആവശ്യങ്ങള്‍

പണിമുടക്കിലെ ആവശ്യങ്ങള്‍


11-ാം ശമ്പളപരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക, ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പുവല്‍ക്കരണവും ഉപേക്ഷിക്കുക, സ്ഥലംമാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെറ്റോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി തൃശൂര്‍ ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ നിന്നും ഹെഡ് പോസ്റ്റാഫീസിനു മുന്നിലേക്ക് പ്രകടനവും ധര്‍ണയും നടത്തി. സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. എ.എന്‍.ജി. ജെയ്‌ക്കോ, സന്തോഷ് തോമസ്, എ.എം. ജെയ്‌സന്‍, കെ.വി. സനല്‍കുമാര്‍, ടി.ജി. രഞ്ജിത്ത്, കെ.എന്‍. നാരായണന്‍, എം.ഒ. ഡെയ്‌സന്‍, എ.എസ്. നദീറ, കെ.എസ്. മനോജ്, സി.കെ. ബാലന്‍, വി.കെ. ഉണ്ണികൃഷ്ണന്‍, കെ.ഐ. നിക്‌സന്‍, ഐ.ബി. മനോജ്, പി.ജി. സുരേന്ദ്രന്‍, കെ.പി.എസ്.ടി.എ. ഭാരവാഹികളായ ടി. കൃഷ്ണകുമാര്‍, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

 കുന്നംകുളം മേഖലയില്‍ പൂര്‍ണം

കുന്നംകുളം മേഖലയില്‍ പൂര്‍ണം

രണ്ടു ദിവസത്തെ പൊതുപണിമുടക്ക് കുന്നംകുളം മേഖലയില്‍ പൂര്‍ണമായിരുന്നു. കടകള്‍ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍ പറഞ്ഞിരുന്നെങ്കിലും പൊതുവെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകളടക്കമുള്ള സര്‍വീസ് മേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കുന്നംകുളം നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. സി.വി. ജാക്‌സന്‍ അധ്യക്ഷനായിരുന്നു. ബാബു എം. പാലിശേരി, പി.ജി. ജയപ്രകാശ് , കെ.എ. അസീസ്, സി.കെ. രവി, ടി.എ. വേലായുധന്‍, കെ.വി. ഗീവര്‍, ഇ.എ. ദിനമണി, അരവിന്ദാക്ഷന്‍, പ്രേമന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമരത്തില്‍ പങ്കെടുത്തവര്‍ക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം ചെയ്തു. പെരുമ്പിലാവ്, കേച്ചേരി എന്നിവടങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ശക്തമായ പോലീസ് സംവിധാനം നിലനിന്നിരുന്നു.

തൃപ്രയാറില്‍ പൂര്‍ണം

തൃപ്രയാറില്‍ പൂര്‍ണം


പൊതു പണിമുടക്ക് ചിലയിടങ്ങളില്‍ പൂര്‍ണം, തൃപ്രയാറില്‍ പല വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. വാടാനപ്പള്ളിയിലും ചില കച്ചവട സ്ഥാപനങ്ങള്‍ തുറന്നു. എന്നാല്‍ തളിക്കുളം, നാട്ടിക എന്നിവിടങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. തളിക്കുളത്ത് ചില കച്ചവട സ്ഥാപനങ്ങള്‍ രാവിലെ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.
തളിക്കുളത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നില്ല. അതേസമയം കാത്തലിക് സിറിയന്‍ ബാങ്ക് തുറന്നു. എന്നാല്‍ ഇടപാടുകാര്‍ ആരും എത്താതിരുന്നതിനാല്‍ പ്രവര്‍ത്തനം നടന്നില്ല. ടാക്‌സി, ഓട്ടോ, ബസ് എന്നിവ നിരത്തിലിറങ്ങിയില്ല. ബി.എം.എസ്. തൊഴിലാളികള്‍ വാഹന സര്‍വീസ് നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും എല്ലാവരും പണിമുടക്കി. തൃപ്രയാറില്‍ തൊഴിലാളികള്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്. മണി അധ്യക്ഷത വഹിച്ചു. പി.ആര്‍. കൃഷ്ണകുമാര്‍, യു.കെ. ഗോപാലന്‍, പി.എ. രാമദാസ്, വി. വിമോദ് , വി.ആര്‍. ബാബു, ടി.കെ. ദേവദാസ്, രാജന്‍ പാട്ടാട്ട് എന്നിവര്‍ പ്രസംഗിച്ചു.

പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

ദേശീയ പണിമുടക്കിന്റെ ഭാഗമായി സായുക്ത ട്രേഡ് യൂണിയന്‍ ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സി.ഐ.ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ഗുരുവായൂര്‍ റീജിയണല്‍ പ്രസിഡന്റ് എം.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. സലാം വെമ്പേനാട്ട്, എം.ആര്‍. രാധാകൃഷ്ണന്‍, കെ.വി. മുഹമ്മദ്, കെ.എം. അലി, പി.എം. ഹംസക്കുട്ടി, സി. എന്‍. പ്രേംരാജ്, പ്രിയ മനോഹരന്‍, പി.ടി. ഷൗക്കത്തലി, ടി.എസ്. ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തടഞ്ഞു

വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തടഞ്ഞു

ദേശീയ പൊതുപണിമുടക്കിന്റെ ആദ്യ ദിനം വടക്കാഞ്ചേരി മേഖലയില്‍ പൂര്‍ണം. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലുമുള്ള ബഹുഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കി. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളും തൊഴില്‍ശാലകളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകള്‍ ഓടിയില്ല. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. ഏതാനുംചില കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്.
ചില സ്വകാര്യ വാഹനങ്ങളും ഓടിയിരുന്നു. പൊതുപണിമുടക്കിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തടഞ്ഞു. ട്രെയിന്‍ തടയല്‍ സമരം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി സേവ്യാര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി ഒ.എസ്. രാജന്‍ അധ്യക്ഷനായി.
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.എം. മൊയ്തു (സി.ഐ.ടി.യു.), ആര്‍. സോമനാരായണന്‍ (എ.ഐ.ടി.യു.സി.), വി.എം. കുരിയാക്കോസ് (ഐ.എന്‍.ടി.യു.സി.) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിനും ട്രെയിന്‍ തടയല്‍ സമരത്തിനും ട്രേഡ് യൂണിയന്‍ നേതാക്കളായ പി.എന്‍. സുരേന്ദ്രന്‍, പി.കെ. പുഷ്പാകരന്‍, കെ.പി. മദനന്‍, എന്‍.കെ. പ്രമോദ് കുമാര്‍ (സിഐടിയു), വി.ജെ. ബെന്നി, എം.എ. വേലായുധന്‍, എം.എസ്. അബ്ദുള്‍ റസാക്ക്, കെ. എ. അബ്ദുള്‍ സലീം (എ.ഐ.ടി.യു.സി.), പി.പി. സുലൈമാന്‍, മൊയ്തീന്‍ കുട്ടി (ഐ.എന്‍.ടി.യു.സി.) എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുടയില്‍ ട്രെയിന്‍ തടഞ്ഞു

ഇരിങ്ങാലക്കുടയില്‍ ട്രെയിന്‍ തടഞ്ഞു

തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ ട്രെയിന്‍ തടഞ്ഞു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേര്‍ന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനാണ് 20 മിനിട്ടോളം തടഞ്ഞിട്ടത്. എ.ഐ.ടി.യു.സി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ട്രെയിന്‍ തടയല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ഡേവിസ് അധ്യക്ഷനായിരുന്നു. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഗോപി, ലതാ ചന്ദ്രന്‍, ബാബു തോമസ്, സി.വി. ശശീന്ദ്രന്‍, നേതാക്കളായ യു.കെ. പ്രഭാകരന്‍, എം.എസ്. മൊയ്തീന്‍, ജോജോ, ടി.ജി. ശങ്കരനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തൃശൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഗിരീഷിന്റ നേതൃത്വത്തിലെത്തിയ സംഘം കല്ലേറ്റുംകരയിലെ റെയില്‍വേ സ്‌റ്റേഷനില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. സെക്ഷന്‍ 58 പ്രകാരം ട്രെയിന്‍ തടഞ്ഞതിന് നൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

Thrissur
English summary
strike became hartal in parts of thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X