തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പൊറുതിമുട്ടി കുടുംബം: നടപടി വ്യാജ പരാതിയിലെന്ന്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് മരോട്ടിച്ചാല്‍ പഴവള്ളം ആദിവാസി കോളനിയിലെ വെള്ളാനി സജീവന്റെ മകള്‍ ശരണ്യയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പുതുക്കാട് സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ശരണ്യക്ക് തന്റെ വീട്ടില്‍ എക്‌സൈസുകാര്‍ നിരന്തരം നടത്തുന്ന പരിശോധനമൂലം മനോവിഷമം അനുഭവിക്കുന്നതായും പഠനം മുടങ്ങുന്നതായും പരാതിയില്‍ പറയുന്നു. വീട്ടില്‍ ചാരായം വാറ്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചുഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ ഇതേ കാരണം പറഞ്ഞ് എക്‌സൈസുകാര്‍ വീട്ടില്‍ കയറിയിറങ്ങിയിട്ടുണ്ട്. ഇതുവരെ നടന്ന പരിശോധനയില്‍ വീട്ടില്‍നിന്ന് യാതൊന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ നിരന്തരം എക്‌സൈസ് നടത്തുന്ന പരിശോധന നിര്‍ത്തിവെക്കണമെന്നും പരാതിക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് ശരണ്യയുടെ അഭ്യര്‍ഥന.

excise-15634

നിര്‍ധന കുടുംബാംഗമായ സജീവന്‍ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഇവരുടെ വീട്ടില്‍ എക്‌സൈസ് നടത്തുന്ന പരിശോധനയുമായി ബന്ധപ്പെട്ട് കോളനിയില്‍ ഊരുകൂട്ടം സംഘടിപ്പിച്ചു. ഒരു കുടുംബത്തിന് നേരെ എക്‌സൈസ് നടത്തുന്ന നടപടിയില്‍ ഊരുകൂട്ടം പ്രതിഷേധിച്ചു. തന്റെ കുടുംബത്തെ കുടുക്കാന്‍ ആരോ ശ്രമം നടത്തുന്നുണ്ടെന്നറിഞ്ഞ സജീവന്‍ സുരക്ഷക്കായി വീട്ടില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ എക്‌സൈസ് നടത്തുന്ന പരിശോധന മാനസികമായി തകര്‍ക്കുന്നതാണെന്നും ഇതുമൂലം പഠിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനും ശരണ്യ പരാതി നല്‍കി.

Thrissur
English summary
Student complaints about excise officer's inspection in tribal colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X