തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രമ്യയുടെ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വിദ്യാര്‍ഥിയുടെ സംഭാവന

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ സ്ഥാനാര്‍ഥിക്ക് ആശംസകളുമായി ആറുവയസുകാരന്‍. രമ്യചേച്ചി എന്ന് വിളിച്ച് ആറുവയസുകാരന്‍ വേദിയിലേക്ക് കടന്നുവരുന്നതു കണ്ട് വേദിയിലും സദസിലുമുള്ളവര്‍ നോക്കി നിന്നു. ഒപ്പം സ്ഥാനാര്‍ഥി രമ്യഹരിദാസും എന്താ കാര്യം എന്ന് ചിന്തിച്ച നേരം ചേച്ചിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് എനിക്ക് കഴിയുന്ന ഒരു തുക സമ്മാനിക്കാനാണ് ആറുവയസുകാരനായ ന്യൂവിന്‍ എസ്. മംഗലത്ത് എത്തിയത്. സൈക്കിള്‍ വാങ്ങാനായി ഒരുവര്‍ഷമായി സ്വരുകൂട്ടി വച്ചിരുന്ന പണം രമ്യഹരിദാസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുക കൈമാറിയത്.

<strong>ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു</strong>ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു

ഏറേ സന്തോഷത്തോടെ ചേച്ചിക്ക് വിജയാശംസകള്‍ നേരാനും മറന്നില്ല ന്യൂവിന്‍. ചേലക്കരയില്‍ നടന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനിലെത്തിയാണ് സ്ഥാനാര്‍ഥി രമ്യഹരിദാസിന് കൂട്ടിവച്ചിരുന്ന തുക സമ്മാനിച്ചത്. സൈക്കിള്‍ വാങ്ങാനായി അച്ഛന്റെയും അപ്പാപ്പന്റെയും കൈയില്‍ നിന്നും ചില്ലറകള്‍ വാങ്ങി തന്റെ കുടുക്കയില്‍ നിക്ഷേപിച്ച തുകയാണ് ആലത്തൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി രമ്യഹരിദാസിന് ന്യൂവിന്‍ നല്‍കിയത്. മണലാടി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി ജോസഫിന്റെ മകനുമാണ് ന്യൂവിന്‍ എസ്. മംഗലത്ത്.

ramyaharidas-

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ചേലക്കരയില്‍ വിവിധ വിദ്യാലയങ്ങളിലും മഠങ്ങളിലും സന്ദര്‍ശിച്ച് അനുഗ്രഹംവാങ്ങി. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് മഠത്തില്‍ കന്യാസ്ത്രീകളുടെ അനുഗ്രഹത്തോടുകൂടി ചേലക്കരയിലെ പര്യടനത്തിന് തുടക്കംകുറിച്ചു. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരോടൊപ്പം ഏറെനേരം മണ്ഡലത്തിലെ വികസന കാഴ്ച്ചപ്പാട് വിവരിച്ചശേഷം ലിസിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളോടും അധ്യാപകരോടും ജീവോദയ യാക്കോബായ സഭ, ഓര്‍ത്തോഡോക്‌സ് സഭ, ഓര്‍ത്തോഡോക്്‌സ് സഭ പള്ളികളിലെ വികാരിമാരുടെ അനുഗ്രഹംവാങ്ങി ചേലക്കര യു.ഡി.എഫ്. മണ്ഡലം കണ്‍വന്‍ഷന് തുടക്കമായി. പര്യടനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും വോട്ടര്‍മാരും വളരെയേറെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.

Recommended Video

cmsvideo
ആലത്തൂർ പിടിക്കാനിറങ്ങുന്ന രമ്യാ ഹരിദാസ് ആരാണ്? | Oneindia Malayalam


ആലത്തൂരിന് മാറ്റം വരണം, രമ്യ ചേച്ചി വിജയിച്ച് വരണം. ഞങ്ങളെയെല്ലാം ഓര്‍ക്കണം. ഞങ്ങള്‍ പ്രാര്‍ഥിക്കാം. വീട്ടുകാരോടും അറിയാവുന്നവരോടുമെല്ലാം ചേച്ചിക്ക് വോട്ടു ചെയ്യാന്‍ പറയാം. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ചേച്ചിയോടൊപ്പമുണ്ടാകും. ചേച്ചി ഇപ്രാവശ്യം എന്തായാലും പാര്‍ലമെന്റിലേക്ക് വിജയിച്ച് കയറുമെന്ന് ഒന്നടങ്കം വിദ്യാര്‍ഥികളും പറഞ്ഞു. ആലത്തൂരിലെ മാറ്റം, വിദ്യാര്‍ഥികളില്‍ നിന്നുതന്നെ ഇത്രയധികം സ്വീകാര്യത ലഭിച്ചത് വിജയപ്രതീക്ഷ നല്‍കുന്നുണ്ടെന്ന് സ്ഥാനാര്‍ഥി മറുപടിയായി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
student contribution to ramya haridas's election fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X