തൃശൂര്‍ കുരഞ്ഞിയൂരില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു: അപകടം കുളിക്കുന്നതിനിടെ!
തൃശൂര്‍: എടക്കര കൂട്ടാടന്‍ പാടത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. അകലാട് മൊഹ്‌യുദ്ദീന്‍പള്ളിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് റാഫിദാണ് (14) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആലാപാലത്തിനു പടിഞ്ഞാറെ പാടശേഖരത്തിന്റെ മധ്യത്തിലുള്ള കുളത്തിലാണ് സംഭവം. റാഫിദും കൂട്ടുകാരായ അഞ്ചുപേരുമാണ് കുളിക്കാനിറങ്ങിയത്. നീന്തല്‍ വശമില്ലാത്ത കുളത്തിന്റെ മധ്യത്തില്‍ റാഫിദ് മുങ്ങിത്താഴുന്നതുകണ്ട് കൂടെയുള്ളവര്‍ ബഹളം വയ്ക്കുന്നത് കേട്ട് റോഡിലുണ്ടായിരുന്ന യുവാക്കളാണ് കുളത്തിലിറങ്ങി തിരച്ചില്‍ നടത്തിയത്.

നായരങ്ങാടി നവോത്ഥാന്‍ പ്രവര്‍ത്തകര്‍ പുന്നു കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് രാജാ ആശുപത്രിയില്‍. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ബദറുന്നിസ. സഹോദരങ്ങള്‍: റാഫിദ, റാഷിദ.












Click it and Unblock the Notifications