തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെമ്മറികാര്‍ഡിനെ ചൊല്ലി തര്‍ക്കം; തൃശൂരിൽ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു... പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൊബൈല്‍ ഫോണിന്റെ മെമ്മറികാര്‍ഡ് തിരികെ നല്‍കാത്ത വിരോധത്തില്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

<strong>ആറ്റിങ്ങലില്‍ വന്‍അട്ടിമറി: സമ്പത്ത് തോല്‍ക്കും, അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക്</strong>ആറ്റിങ്ങലില്‍ വന്‍അട്ടിമറി: സമ്പത്ത് തോല്‍ക്കും, അടൂര്‍ പ്രകാശിന്‍റെ ഭൂരിപക്ഷം 15000, യുഡിഎഫ് കണക്ക്

പൂങ്കുന്നം എ. കെ.ജി നഗറില്‍ വയല്‍പ്പാടി ലക്ഷ്മണന്‍ മകന്‍ അഭിലാഷ് എന്ന കുട്ടിയെ പൂങ്കുന്നം എ.കെ.ജി. നഗര്‍ പബ്ലിക്ക് റോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അയല്‍വാസി എ.കെ.ജി. നഗര്‍ തോപ്പുംപറമ്പില്‍ വീട്ടില്‍ ശ്രീകുമാറിനെ(32)യാണ് ശിക്ഷിച്ചത്. കൊല്ലപ്പെടുമ്പോള്‍ 19 വയസുണ്ടായിരുന്ന അഭിലാഷ് തൃശൂര്‍ പി.ജി. സെന്ററില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

Sreekumar

2011 ഏപ്രില്‍ 13 ന് രാത്രി 9.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. ശ്രീകുമാര്‍ മൊബൈല്‍ മെമ്മറി കാര്‍ഡ് നേരത്തെ അഭിലാഷിന് നല്‍കിയിരുന്നു. സംഭവദിവസം പൂങ്കുന്നം എ.കെ.ജി.നഗര്‍ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന അഭിലാഷിനോട് റോഡരികില്‍ നിന്ന ശ്രീകുമാര്‍ മെമ്മറി കാര്‍ഡ് തിരികെ ആവശ്യപ്പെട്ടു. കാര്‍ഡ് നല്‍കാത്തതിനെചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടായി. ബഹളം കണ്ട് സമീപത്തുണ്ടായിിരുന്ന പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഇരുവരെയും പിടിച്ചു മാറ്റി.

അഭിലാഷിനെ അവരുടെ സമീപത്തു കൊണ്ടിരുത്തി.. ഇതിനിടെ ശ്രീകുമാര്‍ അഭിലാഷിന്റെ നെഞ്ചില്‍ കത്തി കൊണ്ടു കുത്തിയെന്നാണ് കേസ്. തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിലാഷിന്റെ കൈത്തണ്ടയില്‍ മുറിവേറ്റു. വീണ്ടും കുത്തിയതോടെ കത്തി നെഞ്ചു തുളച്ചിറങ്ങി. അഭിലാഷിനെ വളരെപ്പെട്ടെന്ന് വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അക്രമം നടത്തിയ ശ്രീകുമാറിനെ സമീപത്തുണ്ടായിരുന്ന കാരിക്കല്‍ വീട്ടില്‍ വിപിന്‍ പിടിച്ചു നിര്‍ത്തി. ശ്രീകുമാര്‍ കത്തി റോഡരികിലേക്ക് എറിഞ്ഞു. കോലോത്ത് വീട്ടില്‍ രഞ്ജിതും, പൂങ്കുന്നം മാധവ് വില്ലയില്‍ മനോജ്കുമാര്‍ നായരും ചേര്‍ന്നാണ് അഭിലാഷിനെ ആശുപത്രിയിലെത്തിച്ചത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം പട്രോളിങ് നടത്തിയിരുന്ന വെസ്റ്റ് എസ്.ഐ: ടി.കെ.ഷൈജു സംഭവമറിഞ്ഞ് സ്ഥലത്തെത്തി. ശ്രീകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുത്തു. പറപ്പൂക്കര വീട്ടില്‍ മണിക്കുട്ടന്‍, കോലോത്ത് വീട്ടില്‍ രാജേഷ് വലിയപറമ്പില്‍ രതീഷ്, കോലോത്ത് വീട്ടില്‍ രഞ്ജിത്, കളരിക്കല്‍ വീട്ടില്‍ വിപിന്‍, കളരിക്കല്‍ വീട്ടില്‍ വികാസ്, മാധവ് വില്ലയില്‍ മനോജ് കുമാര്‍ നായര്‍ എന്നിവരായിരുന്നു ദൃക്‌സാക്ഷികള്‍. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്തരിച്ചു. മണിക്കുട്ടന്‍ , മനോജ്കുമാര്‍ നായര്‍, എന്നിവരുടെ മൊഴി കേസില്‍ നിര്‍ണായകമായി.

സംഭവസ്ഥലത്തു നിന്നും സയന്റിഫിക് അസിസ്റ്റന്റ് ടി.എ. ലാലി ശേഖരിച്ച രക്തക്കറയടക്കമുള്ള മുതലുകളും വസ്ത്രങ്ങളും രാസപരിശോധനക്കയച്ചിരുന്നു. രാസപരിശോധന നടത്തുന്നതിന് അകാരണമായ കാലതാമസമാണ് സംഭവിച്ചത്. മരിച്ച അഭിലാഷിന്റെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് രക്തഗ്രൂപ്പ് പരിശോധന നടത്തിയിരുന്നു.

പരിശോധന നടത്തുന്നതിന് മൂന്നു വര്‍ഷത്തിലധികം കാലതാമസം സംഭവിച്ചു. രക്തഗ്രൂപ്പ് നിര്‍ണ്ണയിച്ചതില്‍ മാറ്റം സംഭവിച്ചത് കേസിനെ സങ്കീര്‍ണ്ണമാക്കി. രാസപരിശോധനയില്‍ വരുന്ന വലിയ കാലതാമസം രക്തഗ്രൂപ്പ് നിര്‍ണ്ണയത്തില്‍ മാറ്റം വരുത്താവുന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡെപ്യൂട്ടി പോലീസ് സര്‍ജന്‍ ഡോ. ഉന്മേഷും ശാസ്ത്രീയ പരിശോധന നടത്തിയ കെമിക്കല്‍ എക്‌സാമിനര്‍ ഡോ. രാജലക്ഷ്മിയും ആധികാരികമായി മൊഴി നല്‍കിയത് പ്രോസിക്യൂഷന് സഹായകമായി.

ഏഴര മീറ്റര്‍ മാറിയാണ് രക്തം തളം കെട്ടി കിടന്നിരുന്നത് എന്നത് മുന്‍നിര്‍ത്തി ആക്രമണം നടന്ന സ്ഥലം മാറിയതായി പ്രതിഭാഗത്തു നിന്ന് ശക്തമായ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കുത്തേറ്റ അഭിലാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രക്തം തളം കെട്ടിയതാകാമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 7 തൊണ്ടി മുതലുകളും, 17 രേഖകളും ഹാജരാക്കി. തൃശൂര്‍ വെസ്റ്റ് സി.ഐ: ടി.ആര്‍ രാജേഷാണ് കേസന്വേഷണം നടത്തിയത്. കുറ്റപത്രം സമര്‍പ്പിച്ചത് ഇപ്പോള്‍ പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്. പിയായ എ. രാമചന്ദ്രനാണ്. സാക്ഷി വിസ്താരത്തെ ഏകോപിപ്പിച്ചത് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.പി.ഒ: ബിനീഷ് ജോര്‍ജ് ആണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഭിഭാഷകരായ കെ.എ. അമീര്‍, കെ.എം. ദില്‍ എന്നിവര്‍ ഹാജരായി.

കൊലപാതകകേസുകളില്‍ രാസപരിശോധന നടത്തുന്നതിനുള്ള അകാരണമായ കാലതാമസം പരിശോധനാഫലം മാറ്റിമറിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതു ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അഭിലാഷ് വധക്കേസില്‍ 3 വര്‍ഷവും എട്ടു മാസവും കഴിഞ്ഞാണ് രാസപരിശോധന നടത്തിയത്. അതിനിടെ രക്തഗ്രൂപ്പിലും മാറ്റമുണ്ടായി. ഇരയുടെ ഒ പോസറ്റീവ് രക്തം ഷര്‍ട്ടില്‍ പടന്നിരുന്നു. അത് എ ഗ്രൂപ്പായി മാറിയെന്നത് കോടതിയില്‍ ചര്‍ച്ചയായി. എന്നാല്‍ അധികകാലതാമസമുണ്ടായാല്‍ ഇപ്രകാരം സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. അതു കോടതി കണക്കിലെടുത്തു.

മുമ്പ് ആറുമാസത്തിനകം പരിശോധ നടക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഈയടുത്ത് വളരെയേറെ വൈകുകയാണ്. അതു കേസിന്റെ മുന്നോട്ടുള്ള ഗതിയെ പോലും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. കൊലക്കേസുകളില്‍ പോലും ഇത്രയധികം സമയം വൈകുന്നത് തടയാന്‍ ക്രമീകരണമുണ്ടാക്കണമെന്നു ആവശ്യമുയര്‍ന്നു.

Thrissur
English summary
Student murdered in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X