• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ന്യൂ ജനറേഷന്‍ തട്ടിപ്പു കേസ്: അന്തര്‍സംസ്ഥാന സംഘാംഗങ്ങള്‍ പിടിയില്‍ പ്രതികള്‍ മിക്കവരും കേരളത്തിനു വെളിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍

  • By Desk

തൃശൂര്‍: മൊബൈല്‍ ആപ്പ് വഴി ചെറുകിട, മധ്യനിര ബിസിനസുകാര്‍ക്ക് നിസാര പലിശക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ അഞ്ചുപേര്‍ ചാലക്കുടി ഡിവൈഎസ്പികെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായി.

തൊളിക്കോട് പീഡനം; മുന്‍ ഇമാം പിടിയില്‍, പിടിയിലായത് മധുരയിൽ വെച്ച്

മലപ്പുറം ജില്ല പാണ്ടിക്കാട് പുത്തില്ലത്ത് വീട്ടില്‍ പരമേശ്വരന്റെ മകന്‍ രാഹുല്‍ (22 ), പത്തനംതിട്ട ജില്ല റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയില്‍ വീട്ടില്‍ യോഹന്നാന്‍ ബേബിയുടെ മകന്‍ ജിബിന്‍ ജീസസ് ബേബി (24), കാസര്‍ഗോഡ് ജില്ല പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ജെയ്‌സണ്‍ (21 ), കോഴിക്കോട് ജില്ല കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂര്‍ വീട്ടില്‍ രാജന്റെ മകന്‍ വിഷ്ണു (22 ) , കോട്ടയം ജില്ല നോര്‍ത്ത് കിളിരൂര്‍ ഭാഗത്ത് ചിറയില്‍ വീട്ടില്‍ പരീത് കുഞ്ഞിന്റെ മകന്‍ ഷമീര്‍ (25 ) എന്നിവരാണ് ബാംഗ്ലൂരില്‍ നിന്നും പിടിയിലായത്.

Theft case

ഏതാനും മാസം മുന്‍പ് മാള സ്വദേശിയായ യുവ വ്യവസായിക്ക് നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ പ്രൈവറ്റ് ലോണ്‍ തരപ്പെടുത്തി കൊടുക്കുന്നു. താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടു എന്ന മെസേജ് ലഭിച്ചതോടെയാണ് യുവ വ്യവസായി ഇവരുടെ വലയില്‍ വീഴുന്നത്. പ്രളയം മൂലവും മറ്റും സാമ്പത്തിക ഞെരുക്കത്തിലായ വ്യവസായി ഈ സന്ദേശത്തില്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ച് സംസാരിച്ചപ്പോള്‍ ആദ്യം ഇംഗ്ലീഷിലും തുടര്‍ന്ന് മലയാളത്തിലും സംസാരിച്ച ആള്‍ ലോണ്‍ അനുവദിക്കുന്ന നടപടിക്രമങ്ങളെപ്പറ്റിയും മറ്റും വിശദമായി വിവരിച്ചു കൊടുക്കുകയും.

താമസിക്കാന്‍ മൂന്നുനില മാളിക, സഞ്ചരിക്കാന്‍ ഓഡി, ജാഗ്വര്‍, പജീറോ വാഹനങ്ങള്‍ പരിചരിക്കാന്‍ ഉത്തരേന്ത്യന്‍ യുവതികള്‍ പിടിയിലായവരില്‍ മുന്‍ വൈദിക വിദ്യാര്‍ഥിയും താന്ത്രിക വിദ്യാര്‍ഥിയും പിടിയിലായ തട്ടിപ്പു സംഘത്തിന്റെ ആഡംബരപൂര്‍ണമായ ജീവിതരീതി അന്വേഷണ സംഘത്തിനെ അമ്പരിപ്പിക്കുന്നതായിരുന്നു. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവും കോട്ടയം സ്വദേശിയായ സരുണ്‍ എന്നയാളാണ്.

ചെന്നൈയിലെ തുണി വ്യാപാരിയാണിയാള്‍. വിനയ് പോള്‍ ജോര്‍ജ് എന്ന പേരിലാണ് സരുണ്‍ ഇരകളെ പരിചയപ്പെടുന്നത്. സംഘാംഗങ്ങളുടെ പേരില്‍ ബാംഗ്ലൂര്‍ വിലാസത്തില്‍ വ്യാജ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍മിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് എടുത്തത്. ബസ് സ്റ്റാന്‍ഡുകളിലും മറ്റുമുള്ള ചെറിയ മൊബൈല്‍ ഷോപ്പുകളില്‍ നിന്നുമാണ് സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്.

ഇങ്ങനെ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പിനാവശ്യമായ മെസേജുകളും മറ്റു ഓണ്‍ലൈന്‍ ആവശ്യങ്ങളും നിറവേറ്റുന്നത്. യഥാര്‍ഥ പേരല്ല ഇവര്‍ തട്ടിപ്പിനു ഉപയോഗിക്കുന്നത്. ഇരകളെ കെണിയില്‍വീഴ്ത്താനാണ് ആഡംബര വാഹനങ്ങളില്‍ സഞ്ചരിക്കുന്നത്. കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്. കുടുംബങ്ങള്‍ക്കേ നല്ല വീടുകള്‍ ലഭിക്കൂ എന്നതിനാല്‍ ഉത്തരേന്ത്യന്‍ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് മൂന്നുനില ആഡംബര വീട് ഒരു ലക്ഷം രൂപ മാസ വാടകയില്‍ എടുത്തിരുന്നത്.

ഇരകളെ വിശ്വസിപ്പിക്കാന്‍ ഓഫീസ് എന്നു പരിചയപ്പെടുത്തുന്ന സ്ഥലത്ത് സ്റ്റാഫുകള്‍ എന്ന രീതിയില്‍ ഉത്തരേന്ത്യന്‍ യുവതികളെ നിര്‍ത്തുമായിരുന്നു. വാടക വീട്ടില്‍ പുറമേനിന്നു വരുന്നവരെ നിരീക്ഷിക്കാന്‍ സിസിടിവി അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.ബാംഗ്ലൂരിലെ ഭൂപ സാന്ദ്ര എന്ന സ്ഥലത്തായിരുന്നു ഇവര്‍ വീട് എടുത്തു തങ്ങിയിരുന്നത്. തട്ടിപ്പു സംഘത്തിലെ കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വാരാന്ത്യത്തില്‍ പതിവായി ബാംഗ്ലൂരിലെത്തി ജീവിതം ആഘോഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

പോലീസ് സംഘം ഇവര്‍ തങ്ങിയിരുന്ന വീടുവളഞ്ഞപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ ജെയ്‌സണ്‍ വര്‍ഗീസ് രണ്ടു വര്‍ഷത്തോളം സെമിനാരിയിലും രാഹുല്‍ പരമേശ്വരന്‍ താന്ത്രിക പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമാണ്.എന്തേ മലയാളികളെ മാത്രം തട്ടിപ്പിനിരയാക്കുന്നു എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് മലയാളികള്‍ മാത്രമേ ഇത്തരം ഓഫറുകള്‍ക്ക് പിന്നാലെ പോകുന്നുള്ളൂവെന്ന രസകരമായ മറുപടിയാണ് തട്ടിപ്പു സംഘം നല്‍കിയത്.

Thrissur

English summary
Students arrested for theft case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X