കേരള വർമ്മ കോളേജിൽ സംഘർഷം; അധ്യാപികയെ ഇഷ്ടികകൊണ്ട് എറിഞ്ഞു, ക്യാംപസിൽ പോലീസിനെ വിന്യസിച്ചു
തൃശ്ശൂർ: കേരള വർമ്മ കോളേജിൽ വിദ്യാർത്ഥി സംഘർഷം. നവാഗത ദിനാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളിലൊരാളെ മര്‍ദിച്ചെന്നായിരുന്നു ആരോപണം.
തുടർന്ന് കായിക വിഭാഗം വിദ്യാർത്ഥികൾ തിരിച്ചടിച്ചു. ഇത് സംഘർഷത്തിലെത്തുകയായിരുന്നു. സംഘർഷത്തിനിടയിൽ വിദ്യാർത്ഥികൾ ഒരാൾ അധ്യാപികയ്ക്ക് നേരെ ഇഷ്ടിക കഷ്ണം എറിഞ്ഞു. കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. ശോഭയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തെ തുടർന്ന് ക്യാംപസിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സൗത്ത് ലൈവ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications