അതിരപ്പിള്ളിയില്‍ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: പത്തംഗ വിനോദയാത്രാസംഘത്തിലെ രണ്ടു പേര്‍!
തൃശൂര്‍: അതിരപ്പിള്ളിയിലേക്കു വന്ന പത്തംഗ വിനോദയാത്രാസംഘത്തിലെ രണ്ടു പേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ചോറ്റാനിക്കര അമ്പാടിമല മൗണ്ട് റോഡില്‍ മൂലേക്കുഴിയില്‍ തോമസിന്റെയും ബിന്ദുവിന്റെയും മകന്‍ എല്‍ദോ(19), ചെറായി ഗൗരീശ്വരം കടവില്‍ വീട്ടില്‍ സലീമിന്റെയും ഫസീലയുടെയും മകന്‍ മുഹമ്മദ് സാദിഖ്(18) എന്നിവരാണു മരിച്ചത്. കളമശേരി ഐ.ടി.ഐയിലെ വിദ്യാര്‍ഥികളാണ്. ഇന്നലെ െവെകിട്ട് അഞ്ചിനായിരുന്നു സംഭവം.

വെറ്റിലപ്പാറ കമ്യൂണിറ്റി ഹാളിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. ഐ.ടി.ഐയിലെ ക്രിസ്മസ് ആഘോഷം കഴിഞ്ഞാണ് സഹപാഠികളുടെ സംഘം അതിരപ്പിള്ളിയിലേക്കു പോയത്. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.എം.ജി.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി എസ്‌തേറാണ് എല്‍ദോയുടെ സഹോദരി. കെ.എസ്.ഇ.ബി. ജീവനക്കാരനാണ് മുഹമ്മദ് സാദിഖിന്റെ പിതാവ് സലീം. സഹോദരി: സഹദിയ.












Click it and Unblock the Notifications