തൃശൂരിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിലിൽ; പോലീസ് വലയിലായത് സുനാമി ജെയ്സൺ, ഇതോടെ തുമ്പായത് ആറോളം മോഷണ കേസുകൾക്ക്!!
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവായ സുനാമി ജെയ്സണ്‍' എന്നറിയപ്പെടുന്ന ചാലക്കുടി പരിയാരം വില്ലേജില്‍ കമ്മളം സ്വദേശി ചേര്യേക്കര വീട്ടില്‍ വറീതിന്റെ മകന് ജെയ്സണ്‍(49) പിടിയില്‍. ഏതാനും മാസങ്ങളായി തൃശൂര്‍ ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായ കെ.പി. വിജയകുമാരന്‍ ഐ.പി.എസ്. തന്റെ കീഴിലുള്ള ഡിവൈ.എസ്.പിമാരോടും മറ്റു കുറ്റാന്വേഷണ സംഘങ്ങളോടും മോഷ്ടാക്കളെക്കുറിച്ചുള്ള സമഗ്രാന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
പെട്രോളിയം സംഭരണിക്കായി വിട്ടുകൊടുക്കില്ല; കണ്ടങ്കാളി വയലില്‍ കൃഷിയിറക്കാന്‍ നാട്ടുകാര്‍
ഈ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജി മോഷണ കേസുകളിലെ പ്രതികളെ കുറിച്ചന്വേഷിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തോളമായി രാത്രി കാലങ്ങളില്‍ പ്രത്യേക പട്രോളിങ് അടക്കം പല നടപടികളും സ്വീകരിച്ചു വരവേയാണ് ഇയാള്‍ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കൊടകര വെള്ളിക്കുളങ്ങര റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന ക്രൈം സ്ക്വാഡ് സംഘം പൂനിലാര്‍ക്കാവ് ക്ഷേത്രത്തിനു സമീപം ഇരുട്ടില്‍ ഒരാള്‍ പന്തിയല്ലാതെ നില്ക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രഹസ്യമായി പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കവേ പിറകേയുള്ളത് പോലീസ് സംഘമാണെന്ന് മനസിലാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്ന്ന് സാഹസികമായി കീഴ്പെടുത്തിയ ശേഷം കൊടകര സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോള്‍ ജെയ്സന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നും ധാരാളം നാണയങ്ങളടങ്ങിയ പൊതി കിട്ടിയതിനെ തുടര്‍ന്ന് പൊതിയെപ്പറ്റി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇത് ഇല്ലിത്തോട് മുളങ്കുഴിയിലെ ക്ഷേത്രത്തില്‍ മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. കൂടാതെ ജനുവരിയില്‍ പാലക്കാട് കുഴല്‍മന്ദത്തെ ഒരു വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന് സ്വര്‍ണവും ഇരുപതിനായിരത്തോളം രൂപയും ചെന്ത്രാപ്പിന്നിയിലെ ഒരു വീട്ടില്‍ നിന്നും അഞ്ചു പവനും പതിനയ്യായിരം രൂപയും മോഷണം ചെയ്തതായും മറ്റു മൂന്നു മോഷണവിവരവും ഇയാള്‍ വെളിവാക്കി.
ജയ്സണെ പിടികൂടിയതോടെ വിവിധ ജില്ലകളിലെ ആറോളം മോഷണങ്ങള്‍ക്ക് തുമ്പായി. മറ്റൊരു മോഷണ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ പുറത്തിറങ്ങുകയും മോഷണം തുടരുകയുമായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തില്‍ കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഐ. യൂനസ് , സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, ക്രൈം സ്ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ ജിജോ പി.എം, റെജിമോന് എന്നിവരാണ് ഉണ്ടായിരുന്നത്.
വിശദമായ ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്കും ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ജയ്സന്റെ സംഘത്തില്‍ വേറെ ആളുകളുണ്ടോയെന്നും ഇയാള്‍ കൂടുതല്‍ മോഷണങ്ങളും മറ്റും നടത്തിയിട്ടുണ്ടോയെന്നും മോഷണം നടത്തിയ സ്ഥലങ്ങളിലും മോഷണമുതലുകള്‍ വില്‍പ്പന നടത്തിയ സ്ഥലങ്ങളിലും എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
രാത്രി കാലങ്ങളില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ വീടുകളുടെയും മറ്റും മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന സുനാമി ജെയ്സണെന്ന മോഷ്ടാവിനെ നീണ്ട അഞ്ചുമാസത്തെ അന്വേഷണത്തിലൊടുവിലാണ് ചാലക്കുടി ക്രൈം സ്ക്വാഡ് വലയിലാക്കിയത്.
ചെറുപ്പത്തില്‍ നാടുവിട്ട് എറണാകുളത്തേക്കുപോയ ജെയ്സണ്‍ അവിടെ ചായക്കടയില്‍ ജോലി ചെയ്തു. വന്നിരുന്നവരുമായി സ്വരചേര്‍ച്ച ഇല്ലാതായതിനാല്‍ കുറച്ചുകാലം ചങ്ങനാശേരി ഭാഗത്ത് കൂലിപ്പണിയെടുത്ത് ജീവിച്ചുവന്നു. തുടര്‍ന്നാണ് മോഷണത്തിലേക്ക് തിരിയുന്നത്. ആദ്യമാദ്യം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ ജനലിലൂടെ കൈയിട്ട് തട്ടിയെടുക്കുന്നതായിരുന്നു രീതി. പിന്നീട് മോഷണ കേസുകളില്‍ മുന്‍ പരിചയമുള്ളവരെ കൂട്ടുപിടിച്ച് വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി വരികയായിരുന്നു.
പകല്‍ സഞ്ചരിച്ച് ആള് താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ച് സെക്കന്റ് ഷോ സിനിമയ്ക്ക് കയറുകയും സിനിമ കഴിഞ്ഞ് വന്ന് വീടുകളില്‍ കയറി മോഷണം നടത്തിയശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയുമാണ് ഇയാളുടെ രീതി. 2016ല്‍ ഇയാളെ ചാലക്കുടി സ്ക്വാഡ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയിരുന്നു. പിറവം, നെടുപുഴ, പാലക്കാട് സൗത്ത്, പാലക്കാട് നോര്‍ത്ത്, ചാലക്കുടി, വടകര, കൊരട്ടി, കൊടകര എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ അന്ന് തെളിഞ്ഞിരുന്നു.
അവിടെനിന്നും മോഷ്ടിച്ച സ്വര്‍ണവും പോലീസ് വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്തിരുന്നു. മോഷണം നടത്താന്‍ വേണ്ടിമാത്രം തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തിയിരുന്ന ഇയാളെ പിടികൂടാന്‍ പോലീസ് സംഘം ഇക്കുറി നന്നേ പണിപ്പെട്ടു. തൃപ്രയാറുള്ള ഒരു ലോഡ്ജില്‍ ഇയാള്‍ വന്ന് താമസിച്ചു പോയതറിഞ്ഞ അന്വേഷണ സംഘം അവിടെനിന്നും കിട്ടിയ ഒരു വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചി, ഉടുമല്‍പേട്ട്, അവിനാശി, ഗോമംഗലം, കിണത്തുക്കടവ്, ധാരാപുരം എന്നീ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ജെയ്സണ്‍ കേരളത്തില്‍ മോഷണത്തിനായി എത്തുന്നുവെന്നതിന്റെ വിവരങ്ങള്‍ ലഭ്യമാകുന്നത്. എറണാകുളം ജില്ലയിലെ ഇല്ലിത്തോട് മുളങ്കുഴി എന്ന സ്ഥലത്തെ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം കൊടകരയില്‍ മോഷണത്തിനായി എത്തിയ സമയമാണ് രാത്രികാല പട്രോളിങ് നടത്തിയിരുന്ന ഷാഡോ പോലീസിന്റെ കൈയിലകപ്പെടുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications