തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാരിന്റെ കണ്ണുതുറന്നില്ല; രക്ഷകനായി അവതരിച്ച് സുരേഷ് ഗോപി; 14 കുടുംബങ്ങൾ ഇനി പേടിക്കാതെ ഉറങ്ങാം

Google Oneindia Malayalam News

തൃശൂര്‍: സുരേഷ് ഗോപി എം പിയുടെ ഇടപെടലില്‍ ആശ്വാസമായത് 14 കുടുംബങ്ങള്‍ക്ക്. തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ പതിനാല് കുടുംബങ്ങള്‍ക്ക് ഭീഷണിയായിരുന്ന ആനക്കുഴിയിലെ കൂറ്റന്‍ തേക്ക് മുറിച്ചു മാറ്റാനാണ് സുരേഷ് ഗോപി ഇടപെട്ട് സഹായിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി നടക്കാത്ത കാര്യമാണ് സുരേഷ് ഗോപി ഒറ്റ ദിവസം കൊണ്ട് നടപ്പാക്കിയത്. എം പി മരം മുറിക്കാന്‍ പണം അനുവദിച്ചതോടെ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മരം മുറിക്കുകയായിരുന്നു. വിശദാംശള്‍ ഇങ്ങനെ. . .

മാധ്യമവാര്‍ത്ത

മാധ്യമവാര്‍ത്ത

മനോരമ ന്യൂസിലൂടെ സംഭവം അറിഞ്ഞ സുരേഷ് ഗോപി നേരിട്ട് ഇടപെടുകയായിരുന്നു. വാര്‍ത്ത കണ്ട ഉടന്‍ സുരേഷ് ഗോപി തൃശൂരിലെ ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷിനെ വിളിച്ചു. മരം മുറിക്കുന്നതിന് ആവശ്യമായത് ചെയ്യാന്‍ കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സുരേഷ് ഗോപി.

പണം അനുവദിച്ചു

പണം അനുവദിച്ചു

സുരേഷ് ഗോപി പണം അനുവദിച്ചതോടെ വനംവകുപ്പ് എത്തി നേരിട്ടെത്തി മരം മുറിക്കുകയായിരുന്നു. കാറ്റും മഴയും വരുമ്പോള്‍ പേടിച്ചരണ്ട് ജീവിക്കേണ്ട മാനസികാവസ്ഥയായിരുന്നു കുടുംബങ്ങള്‍ക്ക് ഇത്രയും കാലമുണ്ടായിരുന്നത്.

സന്തോഷത്തില്‍

സന്തോഷത്തില്‍

എന്നാല്‍ ഇപ്പോള്‍ ജീവന് പോലും ഭീഷണിയായിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റയതിന്റെ സന്തോഷത്തിലാണ് 14 കുടുംബങ്ങളും. സംഭവത്തിന് പിന്നാലെ സുരേഷ് ഗോപി എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് വീടുകള്‍ക്ക് മുമ്പില്‍ കുടുംബങ്ങള്‍ ഫള്ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍

അതേസമയം, ഈ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളും കുടുംബങ്ങളും നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങിയിരുന്നു എന്നാല്‍ ആരും തന്നെ യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സമയത്താണ് ഇവര്‍ ചാനലിനെ സമീപിക്കുന്നത്. ഇത് കണ്ട് ദൈവദൂതനെ പോലെ സുരേഷ് ഗോപി സഹായിക്കുകയായിരുന്നു.

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി, ഏകോപന ചുമതല സുര്‍ജേവാലക്കബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി, ഏകോപന ചുമതല സുര്‍ജേവാലക്ക

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

ആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചുആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചു

Thrissur
English summary
Suresh Gopi MP intervened and cut down the teak trees that were threatening 14 families in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X