'കുമ്പളങ്ങ കറി അതിഗംഭീരം; കിട്ടിയാല്‍ പത്ത് ലിറ്റര്‍ കൊണ്ടോയേനെ'; കുടുംബശ്രീ ഹോട്ടലില്‍ സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ എം ജി റോഡിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ ജീവനക്കാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട താരമായ സുരേഷ് ഗോപിയെ ക്ഷണിച്ച് ഒരു നേരത്തെ ഭക്ഷണം നല്‍കണമെന്നത്. ഇതിനായി അവര്‍ ബി ജെ പി ജില്ലാ നേതൃത്വത്തെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അവരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപി അവിടെ എത്തിയിരിക്കുകയാണ്.
Recommended Video

ബി ജെ പി നേതാക്കള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ഫുഡ്‌കോര്‍ട്ടില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തിയത്. വാഴയിലയില്‍ ഒട്ടേറെ വിഭവങ്ങളുമായി കുടുംബശ്രീ ജീവനക്കാര്‍ സുരേഷ് ഗോപിക്ക് ഉച്ചഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചതിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞാന്‍ ഓര്‍ക്കുന്നത് നാഷണല്‍ ഗെയിംസ് കേരളത്തിലുണ്ടായിരുന്ന സമയത്ത് ഇവര്‍ക്ക് അവിടെ ഒരു സ്റ്റാള്‍ ഉണ്ടായിരുന്നു. അന്ന് ഇവര്‍ക്ക് നാലേകാല്‍ ലക്ഷം രൂപയുടെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതി അവിടെയാണ് തുടങ്ങിവയ്ക്കുന്നത്. അന്നത്തെ കളക്ടറും ഗവര്‍ണറും ചേര്‍ന്നാണ് ഇത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

നാലേകാല്‍ ലക്ഷം രൂപയുടെ സ്റ്റീല്‍, പാത്രങ്ങള്‍ സേലം ഫാക്ടറിയില്‍ നിന്ന് വരുത്തി. അവിടെ പ്ലാസ്റ്റിക് ഉപയോഗിക്കുകയേ ഇല്ലെന്ന ഒരു തീരുമാനം എടുത്തു. ഇത് അന്ന് കൊടുത്തത് തിരുവനന്തപുരം കുടുംബ ശ്രീ യൂണിറ്റിനാണ്. അതാണ് കുടുംബ ശ്രീയുമായിട്ടുള്ള ഒരു കണക്ഷന്‍. കുറച്ച് നാളായിട്ട് ഇവര്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നുണ്ട്. പക്ഷേ, ഞാന്‍ അറിഞ്ഞില്ല.

ഇന്നാണ് ചന്നോട് ഈകാര്യം പറയുന്നത് ഇന്നവര്‍ക്ക് സമയം ഇടയ്ക്ക് ക്രമീകരിക്കാന്‍ പറ്റി. അതുകൊണ്ട് വന്നു കണ്ടു ഭക്ഷണം കഴിച്ചു. തന്നോട് രാവിലെ ഇഷ്ടമുള്ള വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് പറയണമെന്ന് പറഞ്ഞു, അതില്‍ പടവലങ്ങ തോരന്‍ ഗംഭീരമായി. ഇന്നത്തെ കുമ്പളങ്ങ കറി അതിഗംഭീരമായി. കിട്ടിയാല്‍ ഒരു പത്ത് ലിറ്റര്‍ കൊണ്ടുപോയാലോ എന്ന് കരുതുകയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇനി എല്ലാവരും നിങ്ങളെ കുമ്പളങ്ങ കറി ചോദിച്ച് ബുദ്ധിമുട്ടിക്കും. നിങ്ങള്‍ക്കത് തലവേദനയായി മാറുമെന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, സുരേഷ് ഗോപി തങ്ങളുടെ അടുത്തേക്ക് വന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കുടുംബശ്രീ ജീവനക്കാര്‍ പറഞ്ഞു. അതേസമയം, സുരേഷ് ഗോപി ഫുഡ് കോര്‍ട്ട് സന്ദര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ വിളംബരത്തിന്റെ ഭാഗമായി ശക്തന്‍ പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നാല് പുലികള്‍ക്ക് കണ്ണ് വരച്ചുകൊടുത്ത താരം പരിപാടിക്കെത്തിയവര്‍ക്ക് ഓണാശംസയും നേര്‍ന്നു.
വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയ ഇടത്ത് നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെന്ന് നടന്‍ പറഞ്ഞു.

ചടങ്ങിൽ കൗൺസിലർ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവൻ കുട്ടംകുളങ്ങര എന്നിവർ പ്രസംഗിച്ചു. അഞ്ചാംക്ലാസുകാരൻ പുതൂർക്കര സ്വദേശി ആദിൻ അനുരാജ്, വെളിയന്നൂർ സ്വദേശികളായ കദിരേശൻ, പരമു, പാട്ടുരായ്ക്കൽ സ്വദേശി സന്തോഷ് എന്നിവരാണ് പുലികളായത്. അശോകൻ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പൻ വെളിയന്നൂർ, പ്രകാശൻ പാട്ടുരായ്ക്കൽ, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവർ മെയ്യെഴുത്തിന് നേതൃത്വം നൽകി.












Click it and Unblock the Notifications