തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് ലഭിക്കില്ല; വിഎസ് സുനിൽ കുമാർ
തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് കിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദമൊക്കെ മണ്ടത്തരമെന്നേ പറയാൻ സാധിക്കൂ. ഇവിടെ ബി ജെ പിക്ക് 10 സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും ലഭിക്കില്ല. ദക്ഷിണേന്ത്യയിൽ പോലും വിജയിക്കാൻ അവർക്കാകില്ല. ഇതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'തൃശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ വേണ്ടി മീഡിയകളുടെ അടക്കം പിൻബലം ബി ജെ പിക്ക് ഉണ്ടായിട്ടുണ്ട്. എന്തോ സംഭവമാണെന്ന രീതിയിൽ വാർത്തകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കാമ്പെയ്നുകളും ആ നിലയ്ക്കാണ് നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയടക്കം എത്തി ദേശീയ തലത്തിൽ തന്നെ തൃശൂർ ബി ജെ പിയുടെ പ്രധാന മണ്ഡലം ആണെന്ന തലത്തിലൊരു പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ അതുകൊണ്ട് മാത്രം അവർക്ക് വിജയിക്കാനാകില്ല.

ആത്യന്തികമായി ജനങ്ങളെ വിശ്വസിച്ചുകൊണ്ടാണ് ഞങ്ങൾ പ്രചരണം നടത്തുന്നത്. അതുകൊണ്ട് അവരുടെ പ്രചരണ രീതികളൊന്നും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. അതേസമയം അധികാരം അവർക്കുണ്ട്. അതുകൊണ്ട് തന്നെ എന്തും അവർ ചെയ്തേക്കും.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ പ്രവർത്തനത്തെക്കാൾ കൂടുതൽ മാധ്യമങ്ങൾ കൂടുതലായൊരു കവറേജ് അവർക്ക് കൊടുക്കുന്നുവെന്ന തോന്നൽ ഉണ്ട്. കലാകാരൻ എന്നതിലുപരി രാഷ്ട്രീയത്തിലെത്തിയാൽ എല്ലാവരും പൊതുപ്രവർത്തകരാണ്. എന്നാൽ തുല്യമായ പരിഗണന മാധ്യമങ്ങൾ നൽകുന്നില്ല. അനാവശ്യമായ രീതിയിലുള്ള വിധേയത്വമാണ് ചില മാധ്യമങ്ങൾ കാണിക്കുന്നത്. ഇതിനെയെല്ലാം മറികടക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് നമ്മൾ ഗ്രൗണ്ടിൽ നടത്തുന്നത്. വളരെ ഓർഗാനിക്കായി തന്നെയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്.
നരേന്ദ്ര മോദി സർക്കാർ എന്നത് കോർപറേറ്റ്-ആർഎസ്എസ് കൂട്ടുകെട്ടാണ്. പ്രത്യയശാസ്ത്രപരമായി മതരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനമാണ് ഇവർ നടത്തുന്നത്. സാമ്പത്തിക ആവശ്യത്തിനുള്ള നയം കോർപറേറ്റുകൾക്ക് കീഴ്പ്പെട്ടിട്ടുള്ളതാണ്. ഈ കൂട്ടുകെട്ടാണ് നമ്മൾ നേരിടുന്നത്. ഹിന്ദു രാഷ്ട്രത്തിനൊപ്പം ഒരു കോർപറേറ്റ് രാഷ്ട്രമാണ് അവർ ഉദ്ദേശിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദു രാഷ്ട്രമായി ഇന്ത്യ മാറും. അതിന്റെ ദുരന്തങ്ങൾ വിവരണാതീതമായിരിക്കും', അദ്ദേഹം പറഞ്ഞു.
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications