സാന്ത്വനം പകർന്ന് മന്ത്രിമാർ; പരാതി പരിഹാര അദാലത്തിന് പുതിയ മുഖം
തൃശൂർ:തൃശൂർ താലൂക്ക് തലത്തിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ ജില്ലയിലെ മന്ത്രിമാർ അഴിച്ചെടുത്തത് വർഷങ്ങളായി കെട്ടുപിണഞ്ഞു കിടന്ന അപേക്ഷകളുടെ ഊരാക്കുടുക്കുകൾ. അഞ്ച് മുതൽ 50 വർഷം വരെയുള്ള അപേക്ഷകളിന്മേൽ ഉടനടി പരിഹാരം കണ്ട് പ്രിയപ്പെട്ട മന്ത്രിമാർ അപേക്ഷകർക്ക് സാന്ത്വനമേകി. പ്രശ്ന പരിഹാരം തേടിയെത്തിയവർ പലപ്പോഴും നിയന്ത്രണം വിട്ട് തങ്ങളുടെ ജനപ്രതിനിധികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഗൗരവമായ വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ശകാരിച്ചും ഉപദേശിച്ചും അവർ പ്രശ്നങ്ങൾക്ക് പരിഹാരം ആരാഞ്ഞു. കൂട്ടിന് ഗവ ചീഫ് വിപ്പ് കെ രാജനും ജില്ലാ കലക്ടർ എസ് ഷാനവാസും നിറസാന്നിധ്യമായി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷിമന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എന്നിവർ ആദ്യാവസാനം അദാലത്തിൽ നിറഞ്ഞു നിന്നു. സംസ്ഥാന തദ്ദേശ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ജില്ലാ കലക്ടർ എസ് ഷാനവാസും അദാലത്തിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന അദാലത്തിലൂടെ മന്ത്രിമാർ മൂവരും തീർപ്പ് കല്പിച്ചത് 934 അപേക്ഷകൾക്ക്. കാലങ്ങളായി തീർപ്പ് കല്പിക്കാതെ നൂലാമാലകളിൽ പെട്ടു വലഞ്ഞ ചികിത്സാസഹായം, റേഷൻകാർഡ്, പട്ടയം, വീട്, മരണാനന്തര സഹായം, സാമൂഹ്യക്ഷേമം എന്നിങ്ങനെ സാധാരണക്കാരന്റെ നിരവധി പ്രശ്നങ്ങളാണ് ക്ഷമയോടെ കേട്ട് മൂവർ സംഘം പരിഹരിച്ചത്.

റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പരിശോധിച്ച പരാതികൾ മന്ത്രിമാർ സൂക്ഷ്മമായി പരിശോധിച്ചു. മന്ത്രിമാർ നേരിട്ടും വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലും പരാതികൾക്ക് തീർപ്പ് നൽകി. അദാലത്തിൽ സ്വീകരിച്ച പട്ടയവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ട്രിബ്യൂണലിന് കൈമാറി. വർഷങ്ങളായി വൈദ്യുതി ലഭിക്കാത്തവർ, റേഷൻ കാർഡിന് വേണ്ടി നാളുകളായി ഓഫീസുകൾ കയറിയിറങ്ങിയവർ എന്നിവർക്കെല്ലാം ഉടനടി വൈദ്യുതി കണക്ഷനും റേഷൻ കാർഡും അനുവദിച്ചു. ചികിത്സാ സഹായം, മരണാനന്തര സഹായം എന്നീ ആവശ്യങ്ങളുമായി വന്നവർക്ക് മന്ത്രിമാർ മുഖേന ഉടൻ തന്നെ ധനസഹായവും അനുവദിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications