തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന സുരേഷും റമീസും വീണ്ടും ജയിലിലേക്ക്; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും റമീസിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീണ്ടും ജയിലിലേക്ക് മാറ്റി. സ്വപ്നയെ കാണാന്‍ കുടുംബം ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല.

s

ആറ് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ശനിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം വൈകീട്ട് വീണ്ടും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അധികം വൈകാതെയാണ് റമീസിനെയും ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്ക് വയറ് വേദനയായിരുന്നു. സ്വപ്നയെ ആന്‍ജിയോഗ്രാമിനും റമീസിനെ എന്‍ഡോസ്‌കോപ്പിക്കും വിധേയരാക്കി. അതിന് ശേഷമാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചതും.

ഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹുഇസ്രായേല്‍-യുഎഇ-ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന്; 700 സാക്ഷികള്‍, പുതുയുഗ പിറവി എന്ന് നെതന്യാഹു

ഇരു പ്രതികളും ഒരേ സമയം ആശുപത്രിയില്‍ ചികില്‍സ തേടിയത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതരോട് ജയില്‍ വകുപ്പ് വിശദീകരണ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഹൈ സെക്യൂരിറ്റി സൂപ്രണ്ട്, വനിതാ ജയില്‍ സൂപ്രണ്ട് എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. സ്വപ്‌ന സുരേഷ് ആശുപത്രിയിലെത്തിയ വേളയില്‍ ചിലരുമായി ഫോണില്‍ സംസാരിച്ചുവെന്ന ആരോപണമുണ്ട്.

ചികില്‍സയിലിരിക്കെ സ്വപ്‌ന സുരേഷുമായി സര്‍ക്കാരിലെ ഉന്നതന്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ മൊബൈലിലേക്കാണ് സന്ദേശം വന്നതത്രെ. ജയിലില്‍ നിന്ന് സ്വപ്‌ന ആശുപത്രിയിലെത്തിയത് കേരള പോലീസിന്റെ സംരക്ഷണത്തിലാണ്. നേരത്തെ ആശുപത്രിയിലെത്തിയ വേളയില്‍ സ്വപന വീട്ടുകാരോട് സംസാരിക്കാനെന്ന പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ വാങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞ എന്‍ഐഎ ഇത്തവണ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

Thrissur
English summary
Swapna Suresh and Ramees discharged from Hospital; Send again to Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X