തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ ഞെട്ടിച്ച് വീണ്ടും നിക്ഷേപതട്ടിപ്പ്, സിനിമ താരങ്ങളുടെ വിശ്വസ്തൻ അറസ്റ്റിൻ, 20 കോടി തട്ടി

Google Oneindia Malayalam News

തൃശൂര്‍: ചലച്ചിത്ര താരങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹീമിനെ നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ സേവ് ബോക്‌സിന്റെ ഉടമയാണ് സ്വാതി റഹീം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങി തട്ടിച്ചെന്നാണ് പരാതി. നിക്ഷേപിക്കുന്നവര്‍ക്ക് പ്രതിമാസം വലിയ തുക ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തിയത്.

പ്രതിമാസം വലിയ തുക ലഭിക്കും

പ്രതിമാസം വലിയ തുക ലഭിക്കും

ഓരോ മാസവും ഉപഭോക്താക്കള്‍ക്ക് വലിയ തുക ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കരുക്കള്‍ നീക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സ്വാതി റീമിന്റെ പേരില്‍ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇപ്പോള് സ്വാതി റഹീം കുടുങ്ങുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ മാത്രം മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സിനിമ താരങ്ങള്‍ പങ്കെടുത്ത പരിപാടി

സിനിമ താരങ്ങള്‍ പങ്കെടുത്ത പരിപാടി

രണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾരണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ

സേവ് ബോക്‌സിന്റെ പേരില്‍ വലിയൊരു പരിപാടി സ്വാതി റഹീം നടത്തിയിരുന്നു. ഈ പരിപാടിയിലേക്ക് ഒട്ടേറെ സിനിമ താരങ്ങളാണ് പങ്കെടുത്തത്. ഈ താരങ്ങള്‍ക്ക് എല്ലാം പുതിയ ഐ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പുതിയ കവറിലാക്കി അന്ന് സിനിമ താരങ്ങളെ പറ്റിക്കുകയായിരുന്നു.

സേവ് ബോക്‌സിന്റെ പേരില്‍

സേവ് ബോക്‌സിന്റെ പേരില്‍

സേവ് ബോക്‌സിന്റെ പേരും പറഞ്ഞ് ഒട്ടേറെ സിനിമ താരങ്ങളുമായി സ്വാതി ബന്ധം ഉറപ്പിച്ചിരുന്നു. ഈ ബന്ധങ്ങള്‍ പലതും ഉപയോഗിച്ചാണ് സാധാരണക്കാരെ കബളിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപ സ്വാതി റഹീം തട്ടിച്ചെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ സ്വാതിയുടെ കയ്യില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിരുന്നു.

പ്രവീണ്‍ റാണയെ പോലെ

പ്രവീണ്‍ റാണയെ പോലെ

പ്രവീണ്‍ റാണയെ പോലെ വാക്‌സാമര്‍ത്ഥ്യമുള്ള ആളാണ് സ്വാതി റഹീമും. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. ഇപ്പോള്‍ മൂന്ന് പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന.
വിലകുറഞ്ഞ ഇലക്രോണിക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലേലം വിളിച്ച് ആപ്പ് വഴി വില്‍ക്കുന്ന പരിപാടിയാണ് ഇയാള്‍ ആദ്യം തുടങ്ങിയത്.

താരങ്ങളെയും പറ്റിച്ചു.

താരങ്ങളെയും പറ്റിച്ചു.

അടുത്തിരുന്നപ്പോൾ വധുവിന് തോന്നിയ സംശയം വഴിത്തിരിവായി; കല്യാണം വേണ്ടെന്ന് വെച്ച് വധു ഇറങ്ങിപ്പോയിഅടുത്തിരുന്നപ്പോൾ വധുവിന് തോന്നിയ സംശയം വഴിത്തിരിവായി; കല്യാണം വേണ്ടെന്ന് വെച്ച് വധു ഇറങ്ങിപ്പോയി

എന്നാല്‍ കൊവിഡ് വില്ലനായി എത്തിയതോടെ ഈ സംരഭം പരാജയപ്പെട്ടു. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചാണ് ഇയാള്‍ ആപ്പ് തുടങ്ങിയത്. പരസ്യത്തിനായി വന്‍തുകകള്‍ മുടക്കി. നടന്‍ ജയസൂര്യയായിരുന്നു പ്രധാന ബ്രാന്‍ഡ് അംബാസഡര്‍. ജയസൂര്യയ്ക്ക് സ്വാതി റഹിം രണ്ടു കോടി രൂപ നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ജുവാര്യര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും ഇയാള്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെന്നും ്‌ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്യുന്നു.

Thrissur
English summary
Swathi Rahim, who was closest of film stars, arrested by police in an investment fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X