തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സിന്തറ്റിക് മയക്കുമരുന്നുവേട്ട: മൂന്നുപേര്‍ അറസ്റ്റില്‍, പരിശോധന പുതുവത്സരം പ്രമാണിച്ച്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഉപയോഗിക്കുന്നവരില്‍ മതിഭ്രമമുണ്ടാക്കുന്ന സിന്തറ്റിക് ഇനത്തില്‍ പെട്ട മീതൈല്‍ ഡയോക്‌സി മെത്തഫെറ്റമൈന്‍ (എം.ഡി.എം.എ) അടക്കം മയക്കുമരുന്നു വില്‍പ്പന നടത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍. പുതുവത്സരത്തിനു വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ മണ്ണുത്തിയില്‍ നിന്നു ഒരു ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴ കരിയിലകുളങ്ങര സ്വദേശി സുജിതി (24)നെ പിടികൂടി. വന്‍ പ്രഹരശേഷിയുള്ള മയക്കുമരുന്നാണിതെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്തു നിന്നു 21 ഗ്രാം ഹഷീഷ് ഓയിലുമായി ഗുരുവായൂര്‍ സ്വദേശി ഡോണ്‍ രഞ്ജിത് എന്നുവിളിക്കുന്ന രഞ്ജിത് (24) അറസ്റ്റിലായി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും വട്ടുഗുളികകളുടെ കടലോര മേഖലയിലെ മൊത്ത വിതരണക്കാരനായ പാവറട്ടി ചുക്കുബസാര്‍ സ്വദേശി ബട്ടണ്‍ ശ്രീരാഗ് എന്ന ശ്രീരാഗിനെ(27) 660 നൈട്രോസണ്‍ ഗുളികകളും മൂന്നു ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. യുവാക്കളെ ലക്ഷ്യമിട്ടാണ് ലഹരി മരുന്നു ശൃംഖല വല വിരിച്ചതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. വന്‍ റാക്കറ്റിന്റെ ഭാഗമാണ് പിടിയിലായവരെന്നു കരുതുന്നു.

syntheticdrug

കൊച്ചിയില്‍ ജോലിക്ക് പോകുന്നുവെന്ന വ്യാജേന യുവാക്കള്‍ താമസിക്കുന്ന ലോഡ്ജുകളില്‍ താമസിച്ചു അവശ്യക്കാരെ കണ്ടെത്തി കച്ചവടം നടത്തുന്ന രീതിയാണ് രഞ്ജിതിന്റേത്. ഒരാള്‍ക്കും സംശയമുണ്ടാക്കാത്ത വിധമായിരുന്നു നീക്കം. കൊച്ചി, ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് പാര്‍ട്ടി സംഘടപ്പിക്കുന്നതില്‍ പ്രധാനിയാണെന്ന് എക്‌സൈസിനു വിവരം ലഭിച്ചു. ന്യൂയര്‍ പാര്‍ട്ടിക്കായി ഓണ്‍ലൈനില്‍ ലഹരിക്കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് ഹഷീഷ് ഓയില്‍ നല്‍കുന്ന ഗുരുവായൂര്‍ സ്വദേശിയെ പറ്റി സൂചന ലഭിച്ചു. എക്‌സൈസ് വലവിരിച്ചു. തൃശൂര്‍ നഗരത്തിലും കൊച്ചിയിലും നടത്താനിരിക്കുന്ന പല ന്യൂയര്‍ പാര്‍ട്ടികള്‍ക്കും ഇതോടെ കടിഞ്ഞാണ്‍ ഇടാനായെന്നാണ് കരുതുന്നത്.

ഡ്രൈവറായ ശ്രീരാഗ് പോണ്ടിച്ചേരിയില്‍ പോകുമ്പോള്‍ വന്‍തോതില്‍ ഗുളികകള്‍ ശേഖരിച്ചിരുന്നു. ഇവ വന്‍ ലാഭത്തില്‍ തീരദേശമേഖലയില്‍ വില്പന നടത്തും. ന്യൂയര്‍ ആഘോഷത്തോടനുബന്ധിച്ചു വന്‍തോതില്‍ ലഹരിമരുന്നുകള്‍ നഗരത്തില്‍ വരുമെന്നു എക്‌സൈസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ മാരായ വിപിന്‍, സതീഷ്‌കുമാര്‍ കമ്മിഷണര്‍ സ്‌ക്വാഡ് അംഗമായ സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ്, സന്തോഷ്ബാബു, ടി.ആര്‍. സുനില്‍, ലത്തീഫ്, ജെയ്‌സണ്‍, രാജു, ദേവദാസ്, സണ്ണി, ഷാജു, സുധീര്‍ എന്നവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Thrissur
English summary
synthetic drug hunt: three arrested from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X