തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ വികൃതിപയ്യന്റെ പേരിലാണ് ഇന്ന് ഒരു നാട് അറിയപ്പെടുന്നത്; അധ്യാപകരേ... അവഗണിക്കല്ലേ...

  • By Desk
Google Oneindia Malayalam News

ഇരിങ്ങാലക്കുട: വികൃതി അല്‍പ്പം കൂടുതലുള്ള വിദ്യാര്‍ഥികളെ സാധാരണ അധ്യാപകര്‍ അവഗണിക്കാറാണ് പതിവ്. ആദ്യമൊന്ന് ശകാരിച്ചും ഉപദേശിച്ചും നന്നാക്കാന്‍ ശ്രമിക്കും. എന്നിട്ടും ഫലമില്ലെങ്കില്‍ അവഗണിക്കും. എന്നാല്‍ ഇത്തരം വികൃതിപയ്യന്‍മാരിലെ കഴിവ് കണ്ടെത്താന്‍ ഒരു അധ്യാപകന് സാധിച്ചാല്‍ ഒരുപക്ഷേ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. അത്തരമൊരു അനുഭവമാണ് പൊറത്തിശ്ശേരി സുഭാഷ് നഗറില്‍ പേടിക്കാട്ടുപറമ്പില്‍ സുരേഷ്-സൗമ്യ ദമ്പതികളുടെ മൂത്ത മകന്‍ അനുഗ്രഹിന്റെ കാര്യത്തില്‍ സംഭവിച്ചത്.

a

പതിനൊന്ന് വയസുകാരായ അനുഗ്രഹിനെ മലയാളികള്‍ ആവേശത്തോടെയാണ് ഇന്ന് കേള്‍ക്കുന്നത്. ക്ലാസ് റൂമിലിരുന്ന് കാക്കയുടെയും പൂച്ചയുടേയുമൊക്കെ ശബ്ദം അനുകരിച്ച് ശല്യമായ ഈ കുട്ടി ഇന്ന് വേദികളില്‍ നിന്ന് വേദികളിലേക്ക് പായുന്ന തിരക്കുള്ളയാളാണ്. ആദ്യം അധ്യാപകര്‍ പരാതി പറഞ്ഞപ്പോള്‍ സ്‌കൂള്‍ മാറ്റി ചേര്‍ത്തി. അങ്ങനെയാണ് ഇരിങ്ങാലക്കുട എസ്എന്‍ സ്‌കൂളിലെത്തിയത്. അനുകരണ കലയില്‍ അനുഗ്രഹീതനായ ഈ കുട്ടിയുടെ കഴിവ് കണ്ടെത്തിയതും പ്രോല്‍സാഹിപ്പിച്ചതും സുമതി എന്ന അധ്യാപികയാണ്.

കുട്ടി മൃഗങ്ങളെയും പറവകളെയും അനുകരിക്കുന്നത് അസാമാന്യമായ മികവോടെയാണെന്ന് അധ്യാപിക മനസിലാക്കി. ഇതോടെ പ്രോല്‍സാഹനം നല്‍കി. ക്ലാസ് മുറിയില്‍ അവസരം നല്‍കി. അധികം വൈകാതെ ഉപജില്ലാ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടി. പിന്നീട് വേദികളുടെ സ്വഭാവം മാറി. ഇന്ന് പ്രമുഖ ചാനലുകളില്‍ വരെ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു മികച്ച അംഗീകാരം നേടിയിരിക്കുകയാണ് അനുഗ്രഹ്.

Thrissur
English summary
Talented student Anugrah story in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X