തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ക്ലാസ് മുറിയില്‍ അധ്യാപികയെ അപമാനിച്ചു... കൈയ്യിൽ കയറി പിടിച്ചു, വിദ്യാര്‍ഥിക്ക് സസ്പെൻഷൻ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ക്ലാസെടുത്തുകൊണ്ടിരുന്ന അധ്യാപികയുടെ കൈക്ക് കയറിപിടിച്ച് അപമാനിച്ച കോളജ് വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. പഴഞ്ഞി എംഡി കോളജ് രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ഥി മുസ്തഫയെയാണ് മൂന്ന് ആഴ്ചത്തേക്ക് കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത്. ഇതുസംബന്ധിച്ച് അധ്യാപിക കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

<strong>നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു... പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെ പോലീസ് പൊക്കിയത് ചെന്നൈയില്‍നിന്ന്</strong>നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു... പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെ പോലീസ് പൊക്കിയത് ചെന്നൈയില്‍നിന്ന്

അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പുറകില്‍നിന്ന് കുക്കിവിളിയും ബഹളവും ഉണ്ടായി. പിന്നീട് ചുരുട്ടിയ പേപ്പര്‍ കഷണം അധ്യാപികക്കുനേരെ എറിഞ്ഞു. രണ്ടാമതും കടലാസ് എറിയുന്നതിനിടെ അധ്യാപിക മുസ്തഫയെ കടലാസ് സഹിതം കൈയോടെ പിടികൂടി. തുടര്‍ന്നാണ് മുസ്തഫ അധ്യാപികയുടെ കൈക്ക് കയറിപിടിച്ചത്.

Thrissur

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധ്യാപകര്‍ യോഗം ചേര്‍ന്ന് വിദ്യാര്‍ഥിക്കെതിരേ നടപടിയെടുക്കണമെന്ന് കോളജ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. പിന്നീട് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കോളജ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിവരം കോളജില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി അറിയിക്കുകയും ചെയ്തു.

Thrissur
English summary
Teacher harrased by student in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X