ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: രണ്ടു യുവാക്കള്‍ക്ക് പത്തുവര്‍ഷം വീതം കഠിനതടവ്
തൃശൂര്‍: ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കള്‍ക്കു പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷം പിഴയും. തളിക്കുളം വില്ലേജ് തമ്പാന് കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന് മകന് ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന് മകന് അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ആജ്സുദര്ശന് ശിക്ഷിച്ചത്.
പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തി. ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടുവര്‍ഷം കഴിഞ്ഞേ മടങ്ങിയെത്തൂവെന്നും പറഞ്ഞു യുവതിയെ സംഭവദിവസം ഉച്ചയ്ത്തു നാട്ടിക ഗവണ്മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി അനുദര്‍ശ് ആര്യപാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വില്ലകളുടെ നിര്‍മാണം നടക്കുന്ന മണ്ണുറോഡിനരികില്‍ വാഹനം നിര്‍ത്തി. കാറിന്റെ ചില്ലുകള്‍ കയറ്റിയിട്ടു ഡോര്‍ ലോക്ക് ചെയ്തശേഷം അനുദര്‍ശ് പുറത്തേക്കുപോയി. ഇവിടെവച്ചു ബിനേഷ് കാറിന്റെ പിന്‍സീറ്റില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി. പിന്നീട് അനുദര്‍ശിനോടു യുവതിയെ വീടിനടുത്ത് ഇറക്കാന്‍ പറഞ്ഞു ബിനേഷ് സ്ഥലംവിട്ടു.

കാറില്‍ വെച്ച് പീഡിപ്പിച്ചെന്ന്
അനുദര്‍ശ് യുവതിയെയും കൂട്ടി കാറോടിച്ചു പോകുന്ന സമയം ഫോണ്‍ ചെയ്തു പ്രതികളുടെ സുഹൃത്തായ മറ്റൊരാളോട് വരാന്‍ പറയുകയും തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും അനുദര്‍ശ് കാറിന്റെ ഡോര്‍ തുറക്കാതെ പിന്‍സീറ്റിലിരുന്നിരുന്ന യുവതിയുടെ അടുത്തെത്തി ഓടികൊണ്ടിരുന്ന കാറില്‍വച്ചു പലവട്ടം ബലാല്‍സംഗം ചെയ്തു. ഈ സമയം കാര്‍ ഉള് റോഡുകളിലൂടെ ഓടിക്കുകയായിരുന്നു. യുവതി ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ തുറക്കാനുള്ള യുവതിയുടെ അറിവില്ലായ്മയും ഡോര്‍ ലോക്ക് ചെയ്തതു കൊണ്ടും പ്രതികള്‍ ബലപ്രയോഗം നടത്തിയതുകൊണ്ടും യുവതിക്ക് ബലാല്‍സംഗത്തില്‍നിന്നും രക്ഷപ്പെടാനായില്ല. അവശയായ യുവതി വീട്ടില്‍ പോകാതെ ആളൊഴിഞ്ഞ വില്ലയുടെയടുത്ത് അന്നുരാത്രി കഴിച്ചുകൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തു മാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.

റെയില്‍വേ സ്റ്റേഷനില്‍ വിട്ടയച്ചു
പിറ്റേന്നു പുലര്‍ച്ചെ യുവതിയെ പ്രതികള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. പിന്നീടിവര്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ കണ്ടെത്തി. കൂടാതെ യുവതിയുടെ വസ്ത്രങ്ങളില്‍ ചോരക്കറയും അടിവസ്ത്രങ്ങള്‍ കീറിയതായും, കൈകളില്‍ കടിച്ച പാടുകളും കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

യുവതിയുടെ മൊഴി
ബിനേഷും അനുദര്‍ശും ഒത്തുചേര്‍ന്നു തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന യുവതിയുടെ മൊഴിയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രഫസര്‍ കൂടിയായ ഡോക്ടര്‍ സീനയുടെ മൊഴിയും നിര്‍ണായകമായി. ഇതാദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി. ുനില്‍കുമാര്‍, അഡ്വ. കെ.ആര്. രജിത് കുമാര്‍ എന്നിവര്‍ ഹാജരായി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications