തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ തീരുമാനമായില്ല: കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും, പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തിനു തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം. മന്ത്രിമാരായ കടകമ്പിള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, കെ.രാജു എന്നിവരും ആന ഉടമസ്ഥസംഘവുമായാണ് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. തലസ്ഥാനത്തും തൃശൂരിലുമായി നടക്കുന്ന ചര്‍ച്ചകളില്‍ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.

<strong>പാലാരിവട്ടം മേൽപ്പാലം; വിജിലൻസ് പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ ഉമ്മൻചാണ്ടി സർക്കാരും കുടുങ്ങും</strong>പാലാരിവട്ടം മേൽപ്പാലം; വിജിലൻസ് പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ ഉമ്മൻചാണ്ടി സർക്കാരും കുടുങ്ങും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച തീരുമാനമായില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് മന്ത്രി അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിപ്പിന് വിട്ടുനല്‍കില്ലെന്ന് ആന ഉടമസ്ഥ സംഘം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുന്‍കൈയെടുത്ത് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നത്.

നിയമോപദേശം തേടും

നിയമോപദേശം തേടും

വിലക്കില്‍ നിയമോപദേശം തേടുമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ആന ഉടമ സംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ. ഗണേഷ്‌കുമാര്‍ എം.എല്‍.എ., ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ എന്നിവരും പങ്കെടുത്തു.

കോടതിവിധി

കോടതിവിധി

അതേസമയം കൊമ്പനെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കോടതിവിധിയുണ്ടായേക്കും. അതിനുശേഷമാകും അന്തിമതീരുമാനമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ അറിയിച്ചു.

കൊമ്പന്റെ പേരില്‍ കേരളമാകെ സമൂഹമാധ്യമങ്ങളിലടക്കം ചേരിതിരിഞ്ഞു ചൂടേറിയ ചര്‍ച്ചയാണ്്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പ് അനുമതി നിഷേധിച്ചതു വനംമന്ത്രിയുടെയും ലോബിയുടെയും ഇടപെടല്‍ മൂലമാണെന്ന് ആക്ഷേപമുയര്‍ന്നതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.

സുനില്‍കുമാര്‍ നടത്തിയ പരാമര്‍ശം

സുനില്‍കുമാര്‍ നടത്തിയ പരാമര്‍ശം

അതേസമയം ഏപ്രില്‍ ആറിനു കൊമ്പന്റെ വിലക്കു മാറ്റണമെന്നാവശ്യപ്പെട്ടു തൃശൂര്‍ നടുവിലാലില്‍ നടന്ന പ്രതിഷേധയോഗത്തില്‍ മന്ത്രി സുനില്‍കുമാര്‍ നടത്തിയ പരാമര്‍ശവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഒരു വികാരമാണെന്ന ആശയമാണ് ഭരണനേതാക്കള്‍ പങ്കുവെച്ചത്. സര്‍ക്കാര്‍ ആ വികാരത്തിനൊപ്പമാണെന്നും വിലക്കു മാറ്റിക്കാനറിയാമെന്നും മന്ത്രിയും കൂടെ വന്ന കെ.രാജന്‍ എം.എല്‍.എയും പറഞ്ഞതു ഏറ്റുപിടിച്ചാണ് വിവാദം കൊഴുപ്പിക്കുന്നത്.

കലക്ടറുമായുള്ള ഭിന്നത

കലക്ടറുമായുള്ള ഭിന്നത

അതിനിടെ ആന ഉടമസ്ഥ സംഘവും ജില്ലാ കലക്ടറുമായുള്ള ഭിന്നതയും രൂക്ഷമാണ്. കൊമ്പനെ എഴുന്നള്ളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പൂരങ്ങള്‍ക്കു ആനകളെ വിട്ടുനല്‍കില്ലെന്നാണ് ആന ഉടമസ്ഥസംഘത്തിന്റെ നിലപാട്. ഇതിനെതിരെയും വന്‍ പ്രതിഷേധമുയര്‍ന്നു. ഒരു ആനയുടെ എഴുന്നള്ളിപ്പിനു വേണ്ടി തൃശൂര്‍ പൂരം അടക്കം നൂറോളം പൂരങ്ങളെ പ്രതിസന്ധിയിലാക്കുന്നതു ശരിയാണോ എന്ന ചര്‍ച്ചയാണ് സജീവമായത്. പൂരം വെടിക്കെട്ടു സുഗമമായി നടത്താന്‍ മന്ത്രി സുനില്‍കുമാര്‍ ഏറെക്കാലമായി നടത്തിയ ശ്രമങ്ങള്‍ക്കിടെ സി.പി.ഐക്കാരനായ വനംമന്ത്രി വിരുദ്ധ നിലപാടു സ്വീകരിച്ചതു സമൂഹമാധ്യമങ്ങള്‍ പൊക്കിപ്പിടിക്കുന്നു. പൂരത്തിന്റെ ശോഭ കെടുത്തരുതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കം രംഗത്തുവന്നു.

പൂരപ്രേമികളുടെ പ്രതിഷേധം

പൂരപ്രേമികളുടെ പ്രതിഷേധം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്തതിനെച്ചൊല്ലി പൂരപ്രേമികള്‍ ഒന്നടങ്കം തൃശൂരില്‍ കടുത്ത പ്രതിഷേധത്തിലാണ്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 2014 ലാണ് തൃശൂര്‍ പൂരത്തില്‍ പങ്കാളിയാകുന്നത്. പൂര ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച് നെയ്തലക്കാവിലമ്മയുടെ കോലവുമേന്തി തെക്കേ ഗോപുരനട തുറക്കാനെത്തിയ രാമചന്ദ്രനെ പൂരപ്രേമികള്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു.

ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ സംഭവം

ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ സംഭവം

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനെത്തിയ രാമചന്ദ്രന്‍ ഇടഞ്ഞോടി രണ്ടുപേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാമചന്ദ്രനെ ഉത്സവ ചടങ്ങുകള്‍ക്ക് എഴുന്നള്ളിക്കുന്നതിന് വിലക്ക് വന്നത്. ആനയിടയലുമായി ബന്ധപ്പെട്ട് വനംവകുപ്പ് രൂപവത്കരിച്ച വിദഗ്ധ സമിതി രാമചന്ദ്രന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.

കോട‌തി പരിഗണിക്കും

കോട‌തി പരിഗണിക്കും

രാമചന്ദ്രന്റെ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ തെച്ചിക്കോട്ടുകാവ് ദേവസ്വം നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രപ്പറമ്പില്‍ തളച്ചിട്ട രാമചന്ദ്രന്റെ വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പൂരപ്രേമികള്‍. അതേസമയം പതിമൂന്ന് പേരുടെയും രണ്ട് കൂട്ടാനകളുടെയും മരണത്തിനുത്തരവാദിയായ രാമചന്ദ്രന്റെ വിലക്ക് നീക്കുന്നതില്‍ പ്രതിഷേധിക്കുന്നവരും ഏറെയുണ്ട്.

Thrissur
English summary
The case of Thechikottukavu Ramachandran was not resolved in meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X