• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അവന്റെ അപ്പന്റെ വകയൊന്നുവല്ലല്ലോ; പൊലീസിനെ വെല്ലുവിളിച്ച് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്‍

Google Oneindia Malayalam News

തൃശൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെതിരെ വെല്ലുവിളിയുമായി കുപ്രസിദ്ധ ഗുണ്ട തലവന്‍ പല്ലന്‍ ഷൈജു. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ കാപ്പ ചുമത്തിയ പൊലീസുകാരെ പല്ലന്‍ ഷൈജു വെല്ലുവിളിച്ചത്. മുനമ്പത്ത് കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ബോട്ടില്‍ ഷൈജുവിനൊപ്പം വേറെയും ചിലരുള്ളതായി കാണാം.

. മദ്യപിച്ച ശേഷം ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'ഇതുകണ്ടു മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകരുത്' എന്നു പൊട്ടിച്ചിരിച്ചുകൊണ്ടു ഷൈജു പറയുന്നു. ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ എന്നാണ് വീഡിയോയില്‍ ഷൈജു പറയുന്നത്. തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ലെന്നും ഇയാള്‍ ഭീഷണി മുഴക്കുന്നു.

നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന്‍ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകുമെന്നാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. കൊലപാതകം ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടത്തിയയാളാണ് ഷൈജു. കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ സ്വദേശിയായ ഇയാള്‍ക്ക് 43 വയസുണ്ട്.

മുസ്ലീങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമില്ല, ആരെങ്കിലും വന്നാല്‍ പരിഗണിക്കാം: യോഗി ആദിത്യനാഥ്മുസ്ലീങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമില്ല, ആരെങ്കിലും വന്നാല്‍ പരിഗണിക്കാം: യോഗി ആദിത്യനാഥ്

ഒരാഴ്ച മുന്‍പാണ് ഇയാളെ തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീടു കുഴല്‍പ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറുകയായിരുന്നു.

cmsvideo
  actress attack case Dileep anticipatory bail plea in high court | Oneindia

  കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു. കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കേരളത്തിന് പുറത്ത് ഗുണ്ടല്‍പ്പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫിസില്‍ കഞ്ചാവ് കേസുകളിലും ഷൈജു പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഷൈജു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൃശ്ശൂരില്‍ നിന്നും കൊടകര പന്തല്ലൂരിലേക്ക് താമസം മാറിയത്.

  Thrissur
  English summary
  Pallan Shaiju, a notorious goonda chief, has challenged the police for deporting him under kappa.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X