Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് കേസിലകപ്പെട്ടു: വാടക വീട്ടില്‍നിന്ന് ഇറക്കിവിട്ടു, എന്ത് ചെയ്യണമെന്നറിയാതെ ഭാര്യയും മകനും പെരുവഴിയില്‍, തൃശൂരിലെ നടുക്കുന്ന കാഴ്ച...

തൃശൂര്‍: ഭര്‍ത്താവ് കേസിലകപ്പെട്ടതിനെ തുടര്‍ന്നു വാടകവീട്ടില്‍നിന്ന് പുറത്താക്കിയ സ്ത്രീയും മകനും പെരുവഴിയില്‍. കൊച്ചുകടവ് വലിയവീട്ടില്‍ സീതയും മകന്‍ ആദര്‍ശുമാണു കൊടുങ്ങല്ലൂര്‍ പൂപ്പത്തി എരവത്തൂര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ കൊച്ചുകടവ് ഷാപ്പുംപടി ബസ് സ്റ്റോപ്പിനടുത്താണ് അഭയം തേടിയത്. സമീപത്തുള്ള കണ്ണാംകുളത്ത് ഒരു വര്‍ഷമായി വാടകയ്ക്കാണു കുടുംബം താമസിച്ചിരുന്നത്.

ഏപ്രില്‍ ആദ്യത്തില്‍ സീതയുടെ രണ്ടാം ഭര്‍ത്താവ് കേസിലകപ്പെട്ടതോടെ വീടൊഴിയണമെന്ന് ഉടമ ആശവ്യപ്പെട്ടു. സീതയുടെ ആദ്യഭര്‍ത്താവിലുള്ള പന്ത്രണ്ടുകാരിയായ മകളെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിപ്പോള്‍ കാക്കനാട് സബ് ജയിലിലാണ്. തന്റെ പിതാവിന്റെ രണ്ടാം ഭാര്യയിലെ മകള്‍ കൊടുത്ത കള്ളപ്പരാതിയിലാണു നിരപരാധിയായ ഭര്‍ത്താവ് ജയിലിലായതെന്നാണ് സീത പറയുന്നത്.

Mother and son

ആളുകള്‍കൂടി തന്റെ ഭര്‍ത്താവിനെ തല്ലുന്നതു കണ്ട ഒമ്പതുകാരനായ മകന്‍ അപസ്മാരംവന്നെന്നും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും സീത പറയുന്നു. കഴിഞ്ഞ ദിവസമാണു കട്ടിലും കിടക്കകളും ടിവിയും വീട്ടുപകരണങ്ങളുമടങ്ങിയ സാധനങ്ങള്‍ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെ റോഡുവക്കിലെത്തിച്ചത്. രണ്ടു മാസത്തെ വീട്ടുവാടക നല്‍കാനുണ്ടെന്നും ജീവിതം വഴിമുട്ടിയ ഈ സമയത്ത് വീട്ടുവാടക പോയിട്ട് കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത അവസ്ഥയാണെന്നു സീത പറയുന്നു.

മോളിപ്പോള്‍ കാക്കനാട് ചൈല്‍ഡ് ഹോമിലാണ്. കൈപ്പമംഗലം എം.എല്‍.എ. ടൈസന്‍ മുഖാന്തിരം കിട്ടിയ ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തുറക്കാനാകാത്ത അവസ്ഥയാണ്. അതില്‍ സാധനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പ്പം ആശ്വാസമായേനെയെന്നും കാരുണ്ണ്യമുള്ളവര്‍ സഹായിച്ചാല്‍ തനിക്കും മോനും കിടക്കാനിടമായേനെയെന്നുമുള്ള വിശ്വാസത്തിലാണ് സീത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+