ഒടുവില്‍ കെപിസിസി ഇടപെട്ടു; തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. കിഴക്കുമ്പാട്ടുകര, ഗാന്ധി നഗര്‍ എന്നീ ഡിവിഷനുകളില്‍ അവസാന ഘട്ട ചര്‍ച്ചകളില്‍ പരിഹാരം കണ്ടെത്തിയതോടെയാണ് കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഗാന്ധി നഗറില്‍ മുന്‍ മേയറും ജില്ലയിലെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുമായ രാജന്‍ ജെ പല്ലെ മത്സരിക്കും.

കിഴക്കുമ്പാട്ടുകരയില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് ജോണ്‍ ഡാനിയേലും മത്സര രംഗത്തുണ്ട്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത് കെപിസിസി നേതൃ്തമാണ്. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം ആവാതിരുന്നതോടെയാണ് ജില്ലാ കമ്മിറ്റി ഇടപെട്ടത്. ഗാന്ധിനഗര്‍, കിഴക്കുമ്പാട്ടുകര എന്നീ ഡിവിഷനുകളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ധാരണയാവാതിരുന്നത്. ഇതോടെയാണ് രണ്ട് സീറ്റുകളിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കെപിസിസിയ്ക്ക് വിട്ടുനല്‍കിയത്. ഗാന്ധിനഗര്‍ ഡിവിഷനില്‍ നേരത്തെ വിജയിച്ച രാജന്‍ ജെ പല്ലെയെ കിഴക്കുമ്പാട്ടുകരയില്‍ മത്സരിപ്പിക്കണമെന്ന് ഉമ്മ ചാണ്ടി നിര്‍ദേശിച്ചതായി ചൂണ്ടിക്കാണിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഗാന്ധിനഗറില്‍ ജോണ്‍ ഡാനിയേലിനെ ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചെന്നുമാണ് യോഗത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിട്ടുള്ള വാദം.


Click it and Unblock the Notifications