തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോട്ടോര്‍ വാഹനവകുപ്പ് അടിമുടി മാറുന്നു... നിയമലംഘനം കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ആധുനിക സംവിധാനവും അടുത്തവര്‍ഷം മുതല്‍, എല്ലാ വണ്ടികള്‍ക്കും ജിപിഎസ് സംവിധാനം, ചെക്ക്‌പോസ്റ്റ് പരിശോധന ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി, ക്യാമറ കാണുമ്പോള്‍ സ്പീഡ് കുറയ്ക്കുന്നവരെ പിടികൂടാന്‍ സംവിധാനം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് കൂടുതല്‍ സാങ്കേതിക മികവോടെ അടിമുടി മാറാനൊരുങ്ങുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയിട്ട് നടത്തുന്ന വാഹന പരിശോധനകളും ചെക്ക്‌പോസ്റ്റ് പരിശോധനകളും അപ്പാടെ മാറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ആധുനിക സംവിധാനവും ഉപയോഗപ്പെടുത്തുമെന്ന് ഗതാഗതവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

<strong>കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകം: കേസ് അട്ടിമറിക്കാന്‍ നീക്കം; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല</strong>കാസര്‍കോഡ് പെരിയ ഇരട്ട കൊലപാതകം: കേസ് അട്ടിമറിക്കാന്‍ നീക്കം; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

തൃശൂര്‍ രാമവര്‍പുരം കേരള പോലീസ് അക്കാദമിയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ കേരളത്തിലെ നിരത്തുകളില്‍ ഓടുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ്. സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി എല്ലാ വാഹനങ്ങളുടേയും ഡ്രൈവറുടേയും സര്‍വ വിവരങ്ങളും ജി.പി.എസ്.

Passing out

സംവിധാനം വഴി ശേഖരിക്കാന്‍ കഴിയും. നികുതി വകുപ്പിനടക്കം വാഹനഉടമയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ചുള്ള പരിശോധന വഴി ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിച്ചിട്ടുണ്ടോ എന്നും അറിയാന്‍ കഴിയും. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പരിശോധിക്കേണ്ട സ്ഥിതി പിന്നീടുണ്ടാവില്ല. ചെക്ക് പോസ്റ്റില്‍ വാഹനം നിര്‍ത്തിയുള്ള പരിശോധന ഭാവിയില്‍ ഇല്ലാതാകും.

ചെക്ക്‌പോസ്റ്റിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വാഹനം നിര്‍ത്താതെ തന്നെ എഎന്‍പിആര്‍ സംവിധാനത്തിലൂടെ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ലഭ്യമാകുന്നത് വഴി ശരിയായ വാഹനങ്ങള്‍ക്ക് തടസം ഇല്ലാതെ കടന്നുപോകാന്‍ കഴിയും. ഓവര്‍ ലോഡു പോലുള്ള പ്രധാന കുറ്റകൃത്യങ്ങള്‍ ഉറപ്പാണെങ്കില്‍ മാത്രം വാഹനം നിര്‍ത്തി പരിശോധിച്ചാല്‍ മതി.

ക്യാമറയുടെ റേഞ്ചില്‍ വരുമ്പോള്‍ മാത്രം ഓവര്‍ സ്പീഡ് കുറയ്ക്കുന്നവരെ പിടികൂടാനും നടപടികളെടുക്കും. ഒന്നിലധികം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് ഡ്രൈവിങ്ങിന്റെ ശരാശരി സ്പീഡ് കണക്കുകൂട്ടിയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്ന ക്യാമറ സംവിധാനങ്ങളില്‍ വാഹനങ്ങളുടെ അമിത വേഗത കണ്ടുപിടിക്കുന്നത്. സേഫ് കേരളയുടെ ഭാഗമായി ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള പത്ത് ഇന്റര്‍സെപ്റ്ററുകള്‍ കൂടി നിരത്തിലിറങ്ങുമെന്നും മന്ത്രി വിശദീകരിച്ചു.

സേഫ് കേരളയുടെ ഭാഗമായ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിലേക്ക് നിയമിച്ച 173 അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നാലുമാസത്തെ പരിശീലനത്തിനു ശേഷമുള്ള പാസിങ് ഔട്ട് പരേഡാണ് തൃശൂരില്‍ നടന്നത്. പി.എസ്.സി. വഴി നേരിട്ട് തെരഞ്ഞെടുത്ത വനിതയും ഈ ബാച്ചിലുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി സരിഗ ജ്യോതിയായിരുന്നു ഏക വനിത.

മികച്ച പെര്‍ഫോര്‍മെന്‍സിനുള്ള അവാര്‍ഡും ഇവര്‍ മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. സേഫ് കേരളയുടെ ഭാഗമായ 85 വാഹനപരിശോധന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ പാസിങ് ഔട്ട് ആയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനം കൊണ്ട് കൂടുതല്‍ മികവുറ്റതാകുമെന്നും മന്ത്രി പറഞ്ഞു. കായിക പരിശീലനത്തിനു പുറമെ റോഡ് സുരക്ഷ എന്‍ഫോഴ്‌സ്‌മെന്റ്, സി.ആര്‍.പി.സി, ഐ.പി.സി, മോട്ടോര്‍ വാഹന നിയമങ്ങള്‍, ഫോറന്‍സിക് സയന്‍സ്, നീന്തല്‍, യോഗ, കരാട്ടേ, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, പ്രഥമ ശുശ്രൂഷ എന്നിവയിലും ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി.ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി. സുധേഷ്‌കുമാര്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ അനൂപ് കുരുവിള ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Thrissur
English summary
The Motor Traffic Department is changing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X