തദ്ദേശ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് ആവേശത്തില്‍ തൃശൂര്‍ ജനത
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുടുപ്പ് പ്രഖ്യാപിച്ചതോടെ തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി കോവിഡ് കാലത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അനുഭവത്തില്‍ പാഠമുള്‍ക്കൊണ്ടാണ് ഒരോ പാര്‍ട്ടികളും തദ്ദേശ തിരഞ്ഞടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കാത്ത നേട്ടം ജില്ലയില്‍ നേടിയപ്പോള്‍ എല്‍ഡി എഫ് മുന്നണിക്കു വലിയ തിരിച്ചടിയാണ് ഉണ്ടായത്. വിജയിക്കാനായില്ലെങ്കിലും വോട്ടിങ് വിഹിതത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെപിക്കു സാധിച്ചു.

Recommended Video

ഒരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ഥ മുന്നണികളെയാണ് തൃശൂര്‍ ജനത പിന്തുണക്കുന്നത് എന്നാതാണ് തൃശൂരിലെ മറ്റൊരു പ്രത്യേകത. 2010ല്‍ യുഡിഎഫിനൊപ്പം നിന്ന തൃശൂര്‍ നഗരസഭയില്‍ എന്നാല്‍ 2015ല്‍ എല്‍ഡിഎഫിനായിരുന്നു വിജയം. തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ജില്ലയില്‍ ആകമാനം തിരഞ്ഞെടുപ്പ് തോരണങ്ങളും പോസ്‌റ്ററുകളും നിരത്തിക്കഴിഞ്ഞു. തുടക്കത്തില്‍ തന്നെ വാശീയേറിയ മത്സരമാണ് ഇരു മുന്നണികളും ജില്ലയില്‍ കാഴ്‌ച്ച വെക്കുന്നത്.












Click it and Unblock the Notifications