തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടവരില്‍ നിന്നും കേട്ടറിഞ്ഞവര്‍, ഒരിക്കല്‍ക്കൂടി കണ്ടിട്ടും വീണ്ടുംകാണാന്‍ ആഗ്രഹം: 'ദ വെല്‍' എന്ന ഇറാനിയന്‍ നാടകത്തിന് അപ്രതീക്ഷിതമായ ഒരു അവതരണം കൂടി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കണ്ടവരില്‍ നിന്നും കേട്ടറിഞ്ഞവര്‍, ഒരിക്കല്‍ക്കൂടി കണ്ടിട്ടും വീണ്ടുംകാണാന്‍ ആഗ്രഹിച്ചവര്‍, മാധ്യമനിരൂപക പ്രശംസയില്‍ സ്വാധീനിക്കപ്പെട്ട് കാണാനെത്തിയവര്‍ എല്ലാം ചേര്‍ന്ന കാണികളുടെ ബാഹുല്യം നിമിത്തം 'ദ വെല്‍' എന്ന ഇറാനിയന്‍ നാടകത്തിന് അപ്രതീക്ഷിതമായ ഒരു അവതരണം കൂടി നടത്തേണ്ടി വന്നു, തൃശൂരിൽ നടക്കുന്ന അന്തർ ദേശീയ നാടകോത്സവത്തിന്റെ മൂന്നാം നാൾ.

മലയോര ജില്ലക്ക് സന്തോഷത്തിന്റെ ദിനമൊരുക്കി വീണ്ടുമൊരു പട്ടയമേള; മന്നാങ്കണ്ടത്തിന്റെ 40 ആണ്ടത്തെ കാത്തിരിപ്പിന് വിരാമം!!!

ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനമായ ജനുവരി 20 ഞായറാഴ്ച വൈകിട്ട് 8.30 നായിരുന്നു നാടകത്തിന്റെ ആദ്യ അവതരണം. തുടര്‍ന്നുള്ള ദിവസം രാവിലെ 11.30 നായിരുന്നു അടുത്ത വേദി. ഇന്നലെ രാവിലെ 11.30 നുള്ള ഒരു അവതരണം കൂടിയായിരുന്നു മുന്‍നിശ്ചയ പ്രകാരം ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ പത്തുമണിമുതല്‍ തന്നെ കാണികളുടെ വലിയ പ്രവാഹമായിരുന്നു അക്കാദമി കാമ്പസ് സാക്ഷ്യം വഹിച്ചത്.

Drama

ബ്ലാക് ബോക്‌സ് തിയറ്ററിനു ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ വളരെ വലുതായിരുന്നു നാടകം കാണാന്‍ എത്തിയവരുടെ എണ്ണം. പ്രേക്ഷകരുടെ ഈ ആവേശത്തിന് മുന്നില്‍ അത്ഭുതപെട്ട നാടക പ്രവര്‍ത്തകരും സംഘാടകരും ഉച്ചക്ക് ഒരു മണിക്ക് ഒരിക്കല്‍ക്കൂടി നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ അവതരണവും നിറഞ്ഞ സദസിലായിരുന്നു അരങ്ങേറിയത്.

ഇറാനിലെ അബോല്‍ഹസാനി തിയറ്ററിനു വേണ്ടി അബ്ബാസ് അബോല്‍ഹസാനി സംവിധാനം ചെയ്ത നാടകമാണ് 'ദ വെല്‍'. സ്വാതന്ത്ര്യവും സമത്വവും ജനങ്ങളുടെ അവകാശം ആണെന്ന് ഉറച്ചുവിശ്വസിച്ച് അതിനെ ആസ്പദമാക്കി പുസ്തകങ്ങള്‍ എഴുതുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്ന ഖലീല്‍ എന്ന കഥാപാത്രത്തിന്റെയും അയാളുടെ പ്രിയതമയായ മറിയയുടെയും ജീവിതകഥയും, അവരുടെ പ്രണയത്തിന്റെ കഥയും, അവര്‍ ജീവിക്കുന്ന സമൂഹത്തിലെ മതഭരണകൂടം കാരണം അവര്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളുടേയും കഥയാണ് 'ദ വെല്‍' പറയുന്നത്.

നാടകം കണ്ടിറങ്ങിയ കാണികള്‍ മുഖത്ത് തെളിഞ്ഞ സംതൃപ്തിയോടെ പറഞ്ഞത് ഇങ്ങനെ: ഈ നാടകത്തിലെ അഭിനേതാക്കളുടെ മുഖഭാവങ്ങള്‍ വളരെ കൃത്യവും ഗംഭീരവുമായിരുന്നു. നാടകത്തിലൂടെ കാണികളോട് പറയുന്ന ഗുണപാഠങ്ങള്‍ വ്യക്തവും. ഒരു സ്ത്രീപുരുഷ ബന്ധത്തില്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ മറന്നുപോകാറുള്ള പല കാര്യങ്ങളുമുണ്ട്. സമൂഹത്തിന്റെയും മറ്റുള്ളവരുടേയും കാര്യങ്ങളില്‍ അമിതമായി ഇടപെട്ട് അതിന്റെ പുറകെ നടക്കുമ്പോള്‍, സ്വന്തം ജീവിതത്തിലേക് തിരിച്ച നോക്കാന്‍ മറന്നുപോകുന്നതും, അത് ഓരോ ബന്ധങ്ങള്‍ തകരാന്‍ എത്രമാത്രം കാരണമാകുന്നു എന്നുള്ള സത്യസന്ധമായ പാഠം ഈ നാടകം കാണികള്‍ക്ക് കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

അപ്രതീക്ഷിത അവതരണം മൂലം ഇന്നലെ നടക്കേണ്ടിയിരുന്ന 'മീറ്റ് ദി ആര്‍ട്ടിസ്റ്റ്' സംഭാഷണത്തില്‍ നിന്നും 'ദി വെല്‍' നാടക പ്രവര്‍ത്തകരെ ഒഴവാക്കി. ഈ പരുപാടി ഇന്ന് (23 ജനുവരി) ഉച്ചക്ക് 1.30 നു നടക്കും. സംഗീത നാടക അക്കാദമി അങ്കണത്തില്‍ നടന്ന 'മീറ്റ് ദ ആര്‍ട്ടിസ്റ്റ്രാ' സംഭാഷണത്തില്‍ ശ്രീലങ്കന്‍ നാടകമായ ബിറ്റര്‍ നെക്റ്ററിന്റെ സംവിധായകന്‍ രാസയ്യ ലോഹനാഥന്‍, എക്‌സികുട്ടീവ് ഡയററ്റര്‍ പരാക്രമ നിരേലിയ, സ്‌റ്റേജ് മാനേജര്‍ ഇനോക ലങ്കാപുര തുടങ്ങിയവര്‍ പങ്കെടുത്തു.

ആരും അറിയാത്ത തേയില തൊഴിലാളികളുടെ ജീവത സാഹചര്യമാണ് നാടകമായി തിരഞ്ഞെടുത്തത് എന്ന് സംവിധയകാന്‍ പറഞ്ഞു. ഒരു ചായ നമ്മള്‍ കുടിക്കുമ്പോള്‍ അതിനു പുറകിലുള്ള ആളുകളുടെ കഷ്ടപാടുകളോ പ്രയാസങ്ങളോ ഒന്ന് തന്നെ നമ്മള്‍ ശ്രദ്ധിക്കുന്നില്ല. കമ്പനികളുടെയും കരാര്‍കരുടെയും രാഷ്ട്രീയക്കാരുടെയും ചൂഷണങ്ങള്‍ക്കിരയായി ചൂഷണങ്ങള്‍ക്കിരയായി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം തോട്ടം തൊഴിലാളിലകളാണ് നാടകത്തിലെ കഥാപാത്രങ്ങള്‍. അവര്‍ക്കു സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല. അങ്ങിനെ നരകയാതന അനുഭവിക്കുന്നവരുടെ വേദന അരങ്ങിലെത്തിക്കാനാണ് നാടകം ശ്രമിച്ചതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

സംഗീത നാടക അക്കാദമി അങ്കണത്തില്‍ നടന്ന 'മീറ്റ് ദ ആര്‍ട്ടിസ്റ്റ്' സംവാദത്തില്‍ 'ഡാര്‍ക്ക് തിങ്ങ്‌സ് ' ഡയറക്ടര്‍ ദീപന്‍ ശിവരാമന്‍ ,നാടക പ്രവര്‍ത്തകരായ ചന്ദ്രന്‍ നെയ്യാറ്റ്മല്‍ , പൂരവ് എന്നിവര്‍ പങ്കെടുത്തു . രേണു രാമനാഥ് ആയിരുന്നു മോഡറേറ്റര്‍.

പാവക്കളി , സംഗീതം ,നാട്യം എന്നീ കലാരൂപങ്ങള്‍ ഒത്തുചേരുന്നതാണ് തിയേറ്റര്‍. കലയെ പവിത്രമായ പ്രവര്‍ത്തി എന്നതിലുപരി തുല്യ തൊഴില്‍ കേന്ദ്രമായി കാണണമെന്നു സംവിധായകന്‍ ദീപന്‍ ശിവരാമന്‍ പറഞ്ഞു . കാലം മാറുന്നതിനു അനുസരിച്ചു നമ്മള്‍ ഓരോരുത്തരും മാറിക്കൊണ്ടിരിക്കുകയാണ് . അതിനാല്‍ വരും കാലത്തു മനുഷ്യനു പകരം റോബോര്‍ട്ടുകള്‍ നാടകാഭിനയത്തിലും സംവിധാനത്തിലും വന്നാല്‍ അത്ഭുതപെടാനില്ല .ഇന്ന് പാവക്കൂത്തിനെ രസിച്ചു കാണുന്ന കാണികള്‍ക്കു നാളെ റോബോട്ടുകളെ ആസ്വദിക്കാന്‍ സാധിക്കണം .

ഇതിനോട് എതിരഭിപ്രായം സദസിലുണ്ടായി. ഡാര്‍ക്ക് തിങ്ങ്‌സ് എന്ന നാടകത്തില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഓവര്‍ ഷാഡോ തുടങ്ങിയവയ കലാകാരന്മാരുടെ പ്രകടനത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നു .കല എന്നത് പ്രോഫിറ്റ് ആയി മാറികൊണ്ടിരിക്കുന്നു എന്നെല്ലാം വിമര്‍ശനമുയര്‍ന്നു.അഭിനേതാവ് ഒരേ സമയം കലാകാരനും തൊഴിലായിയുമാണെന്നു ദീപം കൂട്ടിച്ചേര്‍ത്തു.

11 മത് അന്താരാഷ്ട്ര നാടകോത്സവത്തിനോട് അനുബന്ധിച്ചു 'മലയാളത്തിന്റെ പെണ്ണരങ്ങ് ' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ വിജയലക്ഷ്മി ടീച്ചര്‍ , ഷൈലജ അമ്പു , സുരഭി ലക്ഷ്മി ,അമ്പിളി , ജിഷ അഭിനയ എന്നിവര്‍ പങ്കെടുത്തു. ശ്രീജ ആറങ്ങോട്ടുകര മോഡറേറ്ററായിരുന്നു. അഭിനയരംഗത്ത് മാത്രം ഒതുങ്ങി പോകുന്ന പെണ്‍ സാന്നിധ്യത്തെ നാടകത്തിന്റെ മറ്റു മേഖലകളായ രചന , സംവിധാനം , സാങ്കേതിക നിര്‍വഹണം എന്നീ മേഖലകളിലേക്ക് എത്തിക്കുക എന്നതായിരുന്നു സംവാദത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. പക്ഷേ ഇത്തരം ചര്‍ച്ചകള്‍ ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങി പോകുന്നു എന്നതായിരുന്നു മുഖ്യധാരാ നാടകപ്രവര്‍ത്തകരില്‍ നിന്ന് ഒരുപോലെ ഉയര്‍ന്നു വന്ന ആശങ്ക. ഇതിനു പ്രതിവിധി എന്നപോലെ രണ്ടോ മൂന്നോ മാസംകൂടുമ്പോള്‍ എല്ലാ ജില്ലകളിലും പെണ്‍കൂട്ടായ്മകള്‍ നടത്താന്‍ ശ്രമിക്കുമെന്നും , ഈ ശ്രമങ്ങള്‍ പിന്നീട് നാടക രംഗത്ത് വളര്‍ച്ചയായി മാറുമെന്ന് മോഡറേറ്റര്‍ കൂടിയായ ശ്രീജ ആറങ്ങോട്ടുകര പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് അരങ്ങിനെ സ്ത്രീയുടെ ഏറ്റവും ക്രിയാത്മകമായ വേദി ആക്കുന്നതിനെ കുറിച്ചുള്ള ആശയങ്ങള്‍ക്കും സംവാദം വഴിയൊരുക്കി . സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന വേദിയില്‍ പുരുഷനും സ്ത്രീയും ഒരുപോലെ വേദി പങ്കിടുന്നിടത്താണ് യഥാര്‍ത്ഥ നാടകം ഉണ്ടാകുന്നതെന്ന് നാടക പ്രവര്‍ത്തകയായ ശോഭ അഭിപ്രായപ്പെട്ടു . നാടകം ഉള്‍പ്പെടെ മറ്റു മേഖലകളിലും സ്ത്രീക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്വതന്ത്രമായി ഇടപഴകാന്‍ സാധിക്കുന്ന ഒരു നാളേക്കുള്ള പ്രതീക്ഷയോടെ സംവാദം അവസാനിച്ചു.

Thrissur
English summary
'The well" in International drama festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X